CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 8 Seconds Ago
Breaking Now

ഐ ഓ സി യുകെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വന്‍ ജനപങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി

ലണ്ടന്‍:ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും വന്‍ ജന ശ്രെധ നേടി.ചടങ്ങിലേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കുവാന്‍ സംഘാടകര്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരുപ്പിടമൊരുക്കിയാണ്  സംഘാടകര്‍ വന്‍ ജനാവലിയെ മുഴുവന്‍ ചടങ്ങിന്റെ ഭാഗവാക്കാക്കിയത്.

കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐ ഓ സി യു കെ ദേശീയ ഉപാധ്യക്ഷ ഗുര്‍മിന്‍ഡര്‍ രണ്‍ധാവ മുഖ്യ അതിഥിയായിരുന്നു.പ്രോഗ്രാം കോഡിനേറ്ററായ അപ്പ ഗഫൂര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍  വിവിധ മത വിഭാഗത്തില്‍പെട്ട മുനീര്‍ മൗലവി,റെവ. സോജു എം തോമസ് തുടങ്ങിയവര്‍ റമദാന്‍ സന്ദേശം നല്‍കി.

 മുന്‍ മേയറും കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് ,കൗണ്‍സിലര്‍ നിഖില്‍ തമ്പി, കെ എം സി സി ചെയര്‍മാന്‍  അബ്ദുല്‍ കരീം, ഐ ഓ സി യൂറോപ്പ് ജനറല്‍ സെക്രെട്ടറി മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ജന പങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും ഐ ഓ സി യുടെ ചരിത്രതാളുകളില്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ഒന്നായി മാറി കഴിഞ്ഞു ഈ വര്‍ഷത്തെ ഇഫ്താര്‍ മീറ്റ് .പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാരായ അഷ്റഫ് അബ്ദുള്ള,അപ്പ ഗഫൂര്‍ ,ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവരുടെ നേതൃ പാടവവും കഠിന പ്രയത്‌നവുമാണ് കേവലം ഒരാഴ്ചകൊണ്ട് 300 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വന്‍ വിജത്തിലെത്തിച്ചത്..ഇത്തരം പ്രവര്‍ത്തനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഐ ഓ സി യുടെ പ്രവര്‍ത്തന പന്താവില്‍ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഐഒസി വൈസ് പ്രസിഡന്റ് അശ്വതി നായര്‍ പറഞ്ഞു .ദീര്‍ഘ ദൂരം യാത്ര ചെയ്തു വിവിധ റീജിയണുകളില്‍ നിന്നെത്തിച്ചേര്‍ന്നവര്‍ ജാതി മത ഭേതമന്യേ ഒറ്റ വികാരം മനസ്സില്‍ പേറി സ്‌നേഹ വായ്പുകള്‍ കൈമാറുമ്പോള്‍ തെളിഞ്ഞു നിന്നത് മതേതരത്വത്തിന്റെ കാവല്‍ക്കാരായ ഇന്ധ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മായ്ക്കാനാകാത്ത വികാര വിചാരങ്ങളായിരുന്നു.

ഐ ഓ സി യുടെ ദേശീയ നേതാക്കള്‍,ഓ ഐ സി സി യുടെ മുന്‍ നേതാക്കള്‍ ,ഐ ഓ സി യൂത്ത് വിങ് നേതാക്കള്‍,കൗണ്‍സിലര്‍മാര്‍ ,,കെ എം സി സിയുടെ നേതാക്കള്‍,തമിഴ്‌നാട്,  കര്‍ണാടക,പഞ്ചാബ്,പോണ്ടിച്ചേരി,മഹാരാഷ്ട തുടങ്ങി വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ചടങ്ങിന് അഷ്റഫ് അബ്ദുള്ള നന്ദി രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.