ബ്രിട്ടന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകമായ ബലാത്സംഗങ്ങള്‍ നടത്തിയ ചൈനീസ് വിദ്യാര്‍ത്ഥി 80-ലേറെ ഇരകളെ ലക്ഷ്യമിട്ടിരുന്നതായി പോലീസിന്റെ വെളിപ്പെടുത്തല്‍. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന സമയത്താണ് പിഎച്ച്ഡി വിദ്യാര്‍ത്ഥി സെന്‍ഹാവോ സോവു 10 സ്ത്രീകളെ ബലാത്സംഗം ചെയ്തതായി തെളിഞ്ഞത്. മയക്കുമരുന്ന് നല്‍കിയ ശേഷമുള്ള ബലാത്സംഗങ്ങളില്‍ ഈ 28-കാരന്‍ വര്‍ഷങ്ങള്‍ നീണ്ട ശിക്ഷ കാത്തിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ മാസം കുറ്റക്കാരനായി കോടതി കണ്ടെത്തുമ്പോള്‍ തന്നെ കൂടുതല്‍ സ്ത്രീകളെ ഇയാള്‍ അക്രമിച്ചതായി തെളിവുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ലൈംഗിക വേട്ടക്കാരനായ വിദ്യാര്‍ത്ഥി തന്റെ ഇരകളുടെ വീഡിയോ ദൃശ്യങ്ങള്‍ ട്രോഫി പോലെ സൂക്ഷിച്ചിരുന്നതാണ് പോലീസ് കണ്ടെത്തിയത്. യുകെയിലും, ചൈനയിലുമായി മറ്റ് 50 സ്ത്രീകളെങ്കിലും ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് കരുതുന്നത്.
യുകെയില്‍ പഠിച്ച് കൊണ്ടിരിക്കവെ ഇയാള്‍ തങ്ങളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി ഇപ്പോള്‍ 23 ഇരകള്‍ രംഗത്ത് വന്നിട്ടുണ്ട്. അഞ്ച് വര്‍ഷം നീണ്ട പീഡനപരമ്പരയില്‍ 80-ലേറെ ഇരകളെ സോവ് അക്രമിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഓഫീസര്‍മാര്‍ സമ്മതിക്കുന്നു. ധനികനായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥന്റെയും, വ്യവസായിയുടെയും മകനാണ് സോവ്.
സ്റ്റുഡന്റ് ബാറുകളിലും, താമസസ്ഥലങ്ങളിലും, ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളും ഉപയോഗിച്ച് ഇരകളെ കണ്ടെത്തുന്ന സോവ് ഒട്ടും സംശയം തോന്നാത്ത രീതിയില്‍ പാനീയങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തുകയാണ് ചെയ്തിരുന്നത്. പാര്‍ട്ടിക്കും, പഠിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് ഈസ്റ്റ് ലണ്ടനിലെ ആഡംബര സ്റ്റുഡന്റ് അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിച്ച ശേഷമാണ് ഇവരെ അബോധാവസ്ഥയില്‍ ക്രൂരതകള്‍ക്ക് വിധേയമാക്കിയിരുന്നത്. ഒളിപ്പിച്ച ബെഡ്‌റൂം ക്യാമറകളില്‍ ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ബോധംകെട്ട് കിടക്കുന്നവരെ ഉപദ്രവിക്കുന്നതിനാല്‍ ഇരകല്‍ പലപ്പോഴും ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയാറുമില്ല.