CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 30 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ രോഗികളുടെ സംതൃപ്തിയില്‍ റെക്കോര്‍ഡ് ഇടിവ്; നിരാശയാകട്ടെ റെക്കോര്‍ഡ് ഉയരത്തില്‍; ഏറ്റവും വെറുക്കപ്പെട്ട സേവനം നല്‍കുന്നത് എ&ഇ; ജിപി, ഡെന്റിസ്റ്റ് സേവനങ്ങളും പിന്നാലെ; കൊവിഡിന് ശേഷം വിശ്വാസം തകര്‍ന്നു

59 ശതമാനം പേര്‍ക്കാണ് സേവനങ്ങളില്‍ അസംതൃപ്തിയുള്ളത്

എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി റെക്കോര്‍ഡ് താഴ്ചയില്‍. ഒപ്പം അസംതൃപ്തി ഏറ്റവും ഉയര്‍ന്ന നിലയിലേക്കും ഉയര്‍ന്നു. എ&ഇ, ജിപി, ഡെന്റല്‍ കെയര്‍ സേവനങ്ങളാണ് നിരാശാജനകമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. 

ഹെല്‍ത്ത് സര്‍വ്വീസിന്റെ നടത്തിപ്പില്‍ ബ്രിട്ടനില്‍ 21% മുതിര്‍ന്നവര്‍ക്ക് മാത്രമാണ് തൃപ്തി. ഒരു വര്‍ഷം മുന്‍പത്തെ 24 ശതമാനത്തേക്കാള്‍ കുറവാണിത്. 59 ശതമാനം പേര്‍ക്കാണ് സേവനങ്ങളില്‍ അസംതൃപ്തിയുള്ളത്. 52 ശതമാനത്തില്‍ നിന്നുമാണ് ഈ വളര്‍ച്ച. ഏറ്റവും പുതിയ രോഗികളുടെ വാര്‍ഷിക സര്‍വ്വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

2010-ല്‍ 70 ശതമാനത്തില്‍ നിന്നിരുന്ന സംതൃപ്തി നിലവാരമാണ് ഈ വിധത്തില്‍ നാടകീയമായി ഇടിഞ്ഞ് താഴ്ന്നത്. മുന്‍ ലേബര്‍ ഗവണ്‍മെന്റ് ഓഫീസ് വിട്ടുപോകുന്നതിന് മുന്‍പായിരുന്നു ഇത്. 2019-ലെ കോവിഡ് കാലത്തിന് മുന്‍പ് 60 ശതമാനം സംതൃപ്തിയും നിലനിന്നിരുന്നു. 

2019 മുതലുള്ള വര്‍ഷങ്ങളില്‍ എന്‍എച്ച്എസിന് മേലുള്ള സംതൃപ്തി തകരുകയാണ് ചെയ്തതെന്ന് ഡാറ്റ പരിശോധിച്ച നഫീള്‍ഡ് ട്രസ്റ്റിലെ പോളിസി അനലിസ്റ്റ് മാര്‍ക്ക് ഡയാന്‍ പറഞ്ഞു. 40 വര്‍ഷക്കാലത്തെ സര്‍വ്വെയില്‍ എന്‍എച്ച്എസ് നടത്തിപ്പില്‍ ഏറ്റവും നാടകീയമായ വിശ്വാസ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്, ഡയാന്‍ വ്യക്തമാക്കി. 

എന്‍എച്ച്എസില്‍ ഏറ്റവും കൂടുതല്‍ ദുഷ്‌പേരുള്ളത് ഇപ്പോള്‍ എ&ഇയ്ക്കാണ്. ഇതിലെ സംതൃപ്തി 2023-ല്‍ 31 ശതമാനമായിരുന്നത് കഴിഞ്ഞ വര്‍ഷം 19 ശതമാനത്തില്‍ താഴേക്കാണ് പതിച്ചത്. എന്‍എച്ച്എസ് ഡെന്റിസ്ട്രിയിലാകട്ടെ 2019-ല്‍ 60 ശതമാനത്തിലായിരുന്ന വിശ്വാസം 20 ശതമാനത്തിലേക്ക് താഴ്ന്നു. 




കൂടുതല്‍വാര്‍ത്തകള്‍.