മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബി പല ജീവപര്യന്തം ശിക്ഷകള്‍ നേരിട്ടാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഇവര്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കോടതികളില്‍ തെളിഞ്ഞത്. എന്നാല്‍ സീരിയല്‍ കൊലയാളിയായി ലൂസി ലെറ്റ്ബിയെ മാറ്റിയ വിധികളില്‍ ഇപ്പോള്‍ സംശയം ഉന്നയിച്ചിരിക്കുന്നത് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്.
ലൂസി ലെറ്റ്ബി ഒരുപക്ഷെ 'നിരപരാധിയാകാമെന്നാണ്' ജോന്നാഥന്‍ സംപ്ടിയോണ്‍ അവകാശപ്പെടുന്നത്. ലെറ്റ്ബിയുടെ വിചാരണ കുറ്റമറ്റതും, കോര്‍ട്ട് ഓഫ് അപ്പീല്‍ തെൡവുകള്‍ സസൂക്ഷ്മം പരിശോധിച്ച ശേഷം അപ്പീല്‍ തള്ളുകയും ചെയ്തതാണെങ്കിലും കേസില്‍ ഉണ്ടായിട്ടുള്ള ഗുരുതരമായ അസ്വാഭാവികതകള്‍ വിധിയിലെ സുരക്ഷ സംബന്ധിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതായി മുന്‍ ജഡ്ജ് ചൂണ്ടിക്കാണിക്കുന്നു.
'ഈ വിധികളെ ചോദ്യം ചെയ്യുന്നവരില്‍ ഇപ്പോള്‍ നിരവധി അഭിഭാഷകരും, ശാസ്ത്രജ്ഞരുമുണ്ട്. അവരുടെ ചോദ്യങ്ങള്‍ അനായാസം തള്ളിക്കളയാന്‍ കഴിയുന്നതല്ല. നിലവില്‍ ലഭ്യമായിട്ടുള്ള തെളിവുകള്‍ പ്രകാരം ലൂസി ലെറ്റ്ബി ചിലപ്പോള്‍ നിരപരാധിയാകാനുള്ള സാധ്യതയുണ്ട്', അദ്ദേഹം ചൂണ്ടിക്കാണിച്ചു.
35-കാരിയായ ലെറ്റ്ബി 15 സമ്പൂര്‍ണ്ണ ജീവപര്യന്തം ശിക്ഷകളാണ് അനുഭവിച്ച് വരുന്നത്. ചെഷയറിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും, ഏഴ് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് ശിക്ഷ. എന്നാല്‍ സാഹചര്യപരമായ കേസുകളാണ് മുന്‍ നഴ്‌സിനെ എതിരെ ചുമത്തിയതെന്നാണ് ലോര്‍ഡ് സംപ്ടണ്‍ സംശയിക്കുന്നത്. ഇരകളെ നഴ്‌സ് അക്രമിച്ചതായി പറയപ്പെടുന്ന രീതികള്‍ തികച്ചും ഊഹാപോഹമാണെന്നും അദ്ദേഹം പറയുന്നു.