ബ്രിട്ടനില്‍ ജോലി കണ്ടെത്താന്‍ ഏറ്റവും എളുപ്പം ജോലി സാധ്യത ഏറിയ വഴികള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുകയാണ്. പൊതുവേ കുടിയേറ്റക്കാര്‍ നഴ്‌സിംഗ് മേഖലകളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിന് പുറമെ ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്.
ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന 'ദി ഗ്രേറ്റ് റസിഗ്നേഷന്‍' ട്രെന്‍ഡാണ് ബ്രിട്ടനിലും സാരമായി ബാധിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും. സ്‌കില്‍ഡ്, സ്‌പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതില്‍ സവിശേഷമായ കാര്യം.
ടീച്ചര്‍: ഈ പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് 50 ശതമാനത്തോളം മാത്രമാണ് നടക്കുന്നത്. ഫിസിക്‌സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം കുറഞ്ഞതുമാണ് ഈ പ്രൊഫഷണിലേക്ക് ജോലിക്കാരുടെ ഒഴുക്ക് കുറച്ചത്.
ലോറി ഡ്രൈവര്‍: രാജ്യത്ത് ചരക്കുനീക്കം നടത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് വലിയ ആവശ്യമുണ്ട്. എന്നാല്‍ റോഡില്‍ കൂടുതല്‍ സമയം ചെലവാക്കുന്നതും, വീട്ടില്‍ നിന്നും അകന്ന് നില്‍ക്കുന്നതും, ശാരീരിക അധ്വാനം വേണ്ടിവരുന്നതുമാണ് ഈ ജോലിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നത്.
സായുധ സേനകള്‍: സാഹസവും, സ്ഥിരതയും, ഡ്യൂട്ടി ചെയ്യാനുള്ള താല്‍പര്യവും വേണ്ടിവരുന്ന ഈ ജോലിക്കും ഇപ്പോള്‍ റിക്രൂട്ടുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ബ്രിട്ടന്റെ സൈന്യത്തില്‍ ഇപ്പോള്‍ 2 ലക്ഷം പേരുടെ കുറവുണ്ട്. സായുധ സേനകളുടെ ശമ്പളം 2011 മുതല്‍ 1.9 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
പോലീസ് ഓഫീസര്‍: പോലീസ് സേനകളിലും ജോലിക്കാരെ കിട്ടുന്നത് ബുദ്ധിമുട്ടാണ്. പൊതുജനങ്ങളുടെ വിമര്‍ശനം നേരിടുന്നതും, ഉയരുന്ന ക്രൈം റേറ്റും, ജോലിയിലെ സമ്മര്‍ദവുമാണ് ഇതിലേക്ക് വരാന്‍ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്.
ക്ലീനര്‍: 17 ശതമാനം പ്രൈവറ്റ് കുടുംബങ്ങളും ക്ലീനര്‍മാരെ ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌പെഷ്യലൈസ്ഡ് കൊമേഴ്‌സ്യല്‍ ക്ലീനിംഗ് സര്‍വ്വീസ് ഡിമാന്‍ഡും ഉയരുകയാണ്. ക്ലീനിംഗ് ഇന്‍ഡസ്ട്രി വന്‍തോതില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആവശ്യത്തിന് ക്ലീനര്‍മാരെ കിട്ടാനില്ല.