CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 30 Seconds Ago
Breaking Now

പുതിയ കാര്‍ വാങ്ങാന്‍ ആലോചനയുണ്ടോ? ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ആദ്യ വര്‍ഷം ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി; ഇവി കാര്‍ ഉടമകള്‍ക്ക് നികുതി ഇളവ് ഇനിയില്ല; വിഇഡി നിരക്കുകളില്‍ എത്രത്തോളം മാറ്റം വരും?

മലിനീകരണം കൂടുതലുള്ള പഴയ കാറുകള്‍ക്കായി കാര്‍ ടാക്‌സ് ഇനത്തില്‍ 760 പൗണ്ട് വരെ ചെലവാക്കേണ്ടി വരും

ഒരു ദശകത്തിനിടെ ആദ്യമായി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ ഏറ്റവും വലിയ ഇളക്കി പ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. എന്നാല്‍ ഈ മാറ്റം ബ്രിട്ടനിലെ ജനങ്ങള്‍ തങ്ങളുടെ കാറുകള്‍ക്കായി നല്‍കുന്ന നികുതിയില്‍ സാരമായ മാറ്റം സമ്മാനിക്കും. 

2017 ഏപ്രില്‍ മുതല്‍ ടോറികള്‍ കാര്‍ നികുതി സ്റ്റാന്‍ഡേര്‍ഡ് നിരക്കില്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍ 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷത്തില്‍ ഇരട്ടി വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയാണ് നേരിടേണ്ടത്. ഇതിന് പുറമെ ഇവി ഉടമകള്‍ ഇതുവരെ ആസ്വദിച്ച നികുതി ഇളവ് ഇനി ലഭ്യമാകില്ല. ട്രഷറിയിലേക്ക് ആദ്യമായി തങ്ങളുടെ കാറിന്റെ പേരില്‍ നികുതി നല്‍കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. 

ഈ വര്‍ഷം വാഹന ഉടമകള്‍ക്കെതിരെ നികുതി വീശുന്ന ലേബര്‍ വേട്ടയില്‍ പുതിയതും, പഴയതുമായ കാര്‍ ഉടമകള്‍ക്ക് വേദന അനുഭവിക്കേണ്ടി വരും. 2025 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിഇഡി നിരക്ക് ആദ്യ വര്‍ഷം ഇരട്ടിയാക്കുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു. 195 പൗണ്ട് വരെയാണ് വാര്‍ഷിക ബില്ലായി ഇത് ഉയരുന്നത്. 

വില കൂടി ഇവികള്‍ക്കാകട്ടെ വാര്‍ഷിക ബില്‍ 620 പൗണ്ടിലെത്തും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 100 പൗണ്ടാണ് വര്‍ദ്ധിക്കുക. 270 പൗണ്ട് വരെയാണ് ഇവയ്ക്ക് ഷോറൂം ടാക്‌സ്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകള്‍ക്കും ആദ്യ വര്‍ഷത്തെ നികുതി വര്‍ദ്ധനവ് നേരിടുന്നുണ്ട്. മുന്‍പ് 195 പൗണ്ടായിരുന്നത് 390 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുന്നത്. 

2001 മാര്‍ച്ച് 1-നും, 2017 മാര്‍ച്ച് 31-നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത പഴയ കാറുകള്‍ക്ക് കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷന്‍ അനുസരിച്ച് എ മുതല്‍ എം വരെയാണ് ക്ലാസിഫൈ ചെയ്യുന്നത്. വാര്‍ഷിക വിഇഡി ചെലവ് 5 പൗണ്ട് മുതല്‍ 25 പൗണ്ട് വരെയാണ് വര്‍ദ്ധിക്കുന്നത്. മലിനീകരണം കൂടുതലുള്ള പഴയ കാറുകള്‍ക്കായി കാര്‍ ടാക്‌സ് ഇനത്തില്‍ 760 പൗണ്ട് വരെ ചെലവാക്കേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.