CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 29 Seconds Ago
Breaking Now

ഇതിഹാസ ക്രിക്കറ്റ് താരം ഷെയിന്‍ വോണിന്റെ മരണത്തില്‍ 'ഒളിച്ചുവെയ്ക്കല്‍' നടന്നു; ഓസ്‌ട്രേലിയന്‍ ഇതിഹാസം മരിച്ചുകിടന്ന തായ് ഹോട്ടല്‍ മുറിയില്‍ നിന്നും 'ഈ സാധനം' രഹസ്യമായി നീക്കി; മൂന്ന് തായ് ലൈംഗിക തൊഴിലാളികളുമായി മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം മരണം

പോലീസ് റിപ്പോര്‍ട്ടില്‍ നിന്ന് പോലും കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കിയിരുന്നു

ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ മരണത്തെ പുല്‍കിയിട്ട് വര്‍ഷം മൂന്നായി. 2022 മാര്‍ച്ചില്‍ തായ്‌ലാന്‍ഡിലെ ഹോട്ടല്‍ മുറിയില്‍ ഹൃദയാഘാതം നേരിട്ടാണ് വോണ്‍ മരിച്ചത്. എന്നാല്‍ ലക്ഷ്വറി ഹോട്ടല്‍ വില്ലയില്‍ വോണ്‍ മരിച്ചതിന് ശേഷം ഇവിടെ നിന്നും ചില സാധനങ്ങള്‍ രഹസ്യമായി നീക്കം ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

തായ്‌ലാന്‍ഡില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ക്രിക്കറ്റര്‍ സാധാരണ കാരണങ്ങളാലാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. എന്നാല്‍ ഈ സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മുറിയില്‍ നിന്നും കണ്ടെടുത്ത ഒരു കുപ്പിയെ കുറിച്ച് വിവരം പുറത്തുവരുന്നത്. 

വോണ്‍ മരിച്ചുകിടന്ന മുറിയില്‍ നിന്നും അതിശക്തമായ ലൈംഗിക മരുന്നായ 'വയാഗ്ര ജെല്ലിയുടെ' ബോട്ടിലാണ് നീക്കം ചെയ്യാന്‍ ഉത്തരവ് ലഭിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തായ്‌ലാന്‍ഡില്‍ കൗണ്ടറില്‍ ലഭിക്കുന്ന കാമാഗ്ര എന്ന മരുന്ന് വോണിന്റെ മൃതദേഹത്തിന് സമീപം കിടന്നിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതോടെ മരണത്തില്‍ ചില മറച്ചുപിടിക്കലുകള്‍ നടന്നുവെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. 

പോലീസ് റിപ്പോര്‍ട്ടില്‍ നിന്ന് പോലും കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കിയിരുന്നു. സീനിയര്‍ ഓഫീസര്‍മാരാണ് ഇൗ ബോട്ടില്‍ പുറത്തേക്ക് കടത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് ഒരു ഉദ്യോഗസ്ഥന്‍ മെയിലിനോട് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സീനിയര്‍ ഉദ്യോഗസ്ഥരും ഒരു ദേശീയ ചിഹ്നത്തെ മോശം നിലയില്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ശക്തമായ കരങ്ങളാണ് ഉണ്ടായിരുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.