CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 28 Seconds Ago
Breaking Now

ട്രംപിന്റെ താരിഫ് യുദ്ധത്തില്‍ നിന്നും ബ്രിട്ടന് രക്ഷപ്പെടാന്‍ കഴിയുമോ? രക്ഷപ്പെടാന്‍ തിരക്കിട്ട ചര്‍ച്ചകള്‍; കൈവിട്ടാല്‍ യുഎസിന് എതിരെ നികുതി തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റിന് മുന്നറിയിപ്പുമായി കീര്‍ സ്റ്റാര്‍മര്‍

വാറ്റ് ചുമത്തിന് മറുപടിയായി യുകെ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനത്തോളം നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത

യുഎസ് നികുതി വര്‍ദ്ധനവുകളില്‍ നിന്നും ആരെല്ലാം രക്ഷപ്പെടുമെന്ന് ഇപ്പോള്‍ ഒരു ഉറപ്പുമില്ല. ദിവസേനയെന്നോണം ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ ബ്രിട്ടന് ഉള്‍പ്പെടെ ചങ്കിടിപ്പ് സമ്മാനിക്കുന്നുണ്ട്. സഖ്യകക്ഷിയായ യുഎസുമായി സഹകരിച്ച് പോകണമെങ്കില്‍ ഇത്തരത്തിലുള്ള കണ്ണുംപൂട്ടിയുള്ള നികുതി ചുമത്തലുകളില്‍ നിന്നും ബ്രിട്ടനെ ഒഴിവാക്കിയേ മതിയാകൂ. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ ചെവിയില്‍ ഇതൊന്നും എത്തുന്നില്ലെന്ന് മാത്രം. 

ഈ ഘട്ടത്തിലാണ് യുഎസ് താരിഫുകള്‍ക്ക് എതിരെ ബ്രിട്ടന്‍ തിരിച്ചടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ വ്യാപാര നികുതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ യുകെയ്ക്ക് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകള്‍ക്കും 25 ശതമാനം നികുതി അടിച്ചേല്‍പ്പിച്ച നടപടിക്ക് പിന്നാലെയാണ് ഈ പ്രതികരണം. 

എന്നിരുന്നാലും ട്രംപിന്റെ നടപടികളെ മറികടക്കാനായി വൈറ്റ് ഹൗസുമായി തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ് ഗവണ്‍മെന്റ്. കാറുകള്‍ക്ക് പുറമെ മറ്റ് പല ഉത്പന്നങ്ങളിലും നികുതി ചുമത്താനാണ് ട്രംപ് തയ്യാറെടുക്കുന്നത്. ട്രംപ് ലിബറേഷന്‍ ഡേ എന്ന് വിശേഷിപ്പിച്ചിട്ടുള്ള ദിവസത്തില്‍ നിരവധി താരിഫുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വാറ്റ് ചുമത്തിന് മറുപടിയായി യുകെ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനത്തോളം നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത. ഈ ഘട്ടത്തിലും യുകെ-യുഎസ് വ്യാപാര കരാര്‍ കൂടുതല്‍ വിപുലമാക്കാനാണ് ലേബര്‍ ശ്രമിക്കുന്നത്. അതേസമയം യൂറോപ്യന്‍ യൂണിയന്‍ യുഎസിന് അതേ നാണയത്തില്‍ മറുപടി നല്‍കാലാണ് തയ്യാറെടുക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.