CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 30 Seconds Ago
Breaking Now

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലൈംഗിക പീഡനങ്ങള്‍ 'വന്‍ പ്രശ്‌നം'; കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നത് എണ്ണം കുതിച്ചുയര്‍ന്നതോടെ; ആയിരം വര്‍ഷത്തിനിടെ ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജിവെച്ച ജസ്റ്റിന്‍ വെല്‍ബിയുടെ വെളിപ്പെടുത്തല്‍

പീഡനം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ദശകങ്ങളോളം മറച്ചുവെയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും കണ്ടെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ലൈംഗിക ചൂഷണ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നത് പ്രശ്‌നത്തിന്റെ ആഴം അതിരൂക്ഷമായി വര്‍ദ്ധിച്ചതോടെയെന്ന് വെളിപ്പെടുത്തി മുന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. ആയിരം വര്‍ഷങ്ങള്‍ക്കിടെ രാജിവെയ്ക്കുന്ന ആദ്യ ആര്‍ച്ച്ബിഷപ്പായി വെല്‍ബി മാറിയിരുന്നു. ചര്‍ച്ചുമായി ബന്ധപ്പെട്ട ജോണ്‍ സ്മിത്ത് എന്നയാള്‍ കുട്ടികളെയും, യുവാക്കളെയും തുടര്‍ച്ചയായി പീഡിപ്പിച്ചതില്‍ ആര്‍ച്ച്ബിഷപ്പ് തുടര്‍നടപടി സ്വീകരിച്ചില്ലെന്ന കണ്ടെത്തലാണ് പുറത്തേക്ക് വഴിതെളിച്ചത്. 

പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയാണ് തന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നതില്‍ വീഴ്ച വരുത്തിയതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ 68-കാരനായ വെല്‍ബി വ്യക്തമാക്കി. 'മുന്‍പ് നടന്ന സംഭവങ്ങളില്‍ പ്രതിദിനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരുന്നു. മുന്‍പ് ഇതൊന്നും പര്യാപ്തമായ തോതില്‍ കൈകാര്യം ചെയ്തിരുന്നില്ല. സ്മിത്തിനെ എനിക്കും അറിയാമായിരുന്നു. കേസുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. പ്രതിരോധിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റി. ഇതിന് ന്യായീകരണമില്ല', അദ്ദേഹം പറഞ്ഞു. 

2013-ല്‍ ആര്‍ച്ച്ബിഷപ്പിനെ താന്‍ നേരിട്ട പീഡനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അദ്ദേഹം വളരെ തിരക്കാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സ്മിത്തിന്റെ ഇരകളില്‍ ഒരാളായ ഗ്രഹാം ബിബിസിയോട് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് ഒഴിയുന്നതില്‍ കാര്യമില്ല, ഗ്രഹാം ചൂണ്ടിക്കാണിച്ചു. 

ഇംഗ്ലണ്ടിലും, ആഫ്രിക്കയിലുമായി സ്മിത്ത് നൂറുകണക്കിന് കുട്ടികളെയും, ചെറുപ്പക്കാരെയുമാണ് ഗുരുതരവും, ഭീകരവുമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയകെന്ന് സുരക്ഷാ വിദഗ്ധന്‍ കീര്‍ മാകിന്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഈ പീഡനം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ദശകങ്ങളോളം മറച്ചുവെയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും കണ്ടെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.