എന്‍എച്ച്എസ് ഡെന്റല്‍ മേഖല പ്രതിസന്ധിയിലാണെന്ന് അറിയാത്തവര്‍ ചുരുക്കം. എന്നാല്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപ്പാക്കിയ പദ്ധതികള്‍ പ്രശ്‌നം ഒഴിവാക്കുന്നതിന് പകരം കൂടുതല്‍ കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ് ചെയ്തതെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ഡെന്റിസ്ട്രിയെ ശരിയാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ഇത് കൂടുതല്‍ മോശമാക്കുകയും, പുതിയ രോഗികളെ കാണുന്നതിന്റെ എണ്ണം കുറയുന്നതില്‍ കലാശിക്കുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമായി മാറി. ആവശ്യത്തിന് ഉതകാത്ത തരത്തിലുള്ള കരാറാണ് ഇതിന് കാരണമെന്നും പിഎസി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഓരോ 24 മാസം കൂടുമ്പോള്‍ ഒരു എന്‍എച്ച്എസ് ഡെന്റിസ്റ്റിനെ കാണാന്‍ പകുതി ജനസംഖ്യക്ക് സാധിക്കുന്ന തരത്തിലുള്ള ഫണ്ടിംഗ് മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്‍എച്ച്എസ് കെയര്‍ നല്‍കുന്നതിന് ഡെന്റിസ്റ്റുകള്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാകുന്നില്ലെന്നും, ഇതുമൂലം പ്രൈവറ്റായി പോകാന്‍ കഴിയാത്ത ആയിരക്കണക്കിന് പേര്‍ സ്വയം ചികിത്സ നടത്തുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഇതോടെ പാവപ്പെട്ട രോഗികള്‍ പ്ലയര്‍ ഉപയോഗിച്ച് സ്വന്തം പല്ലുപിഴുതെടുക്കുന്നത് പോലുള്ള അവസ്ഥ രൂപപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. 21-ാം നൂറ്റാണ്ടിലും ബ്രിട്ടീഷുകാര്‍ക്ക് ഈ വിധത്തില്‍ സ്വയം ചികിത്സിക്കേണ്ടി വരുന്നത് വലിയ നാണക്കേടാണെന്ന് കമ്മിറ്റി ചെയര്‍ ജെപ്രി ക്ലിഫ്ടണ്‍ ബ്രൗണ്‍ പറഞ്ഞു. 2024 ഫെബ്രുവരിയിലാണ് എന്‍എച്ച്എസ് ഡെന്റിസ്ട്രി ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുന്നത്. ഇത് പ്രകാരം 1.5 മില്ല്യണ്‍ അധിക എന്‍എച്ച്എസ് ട്രീറ്റ്‌മെന്റുകളോ, 2.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളോ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.