CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes 42 Seconds Ago
Breaking Now

'ഞാന്‍ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്, പിന്നെ ഞാന്‍ എങ്ങനെ പറയാതിരിക്കും'; കണ്ണ് നിറഞ്ഞ് പേളി

അഭിനേത്രി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് പേളി മാണി. ഡാന്‍സ് റിയാലിറ്റി ഷോയായ ഡി4 ഡാന്‍സിന്റെ അവതാരകയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പേളി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ആദ്യ റണ്ണറപ്പ് കൂടിയായിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ വെച്ച് കണ്ടുമുട്ടിയ നടന്‍ ശ്രീനിഷ് അരവിന്ദിനെ ജീവിത പങ്കാളിയാക്കിയ പേളിയിപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ്.

കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം യൂട്യൂബ് വ്ളോഗിംഗിലേക്ക് കടന്ന പേളി വിജയകരമായി മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവിനെ പ്രശംസിച്ച് സംസാരിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തയാളാണ് പേളി മാണി. പേളി മാണി ഷോയില്‍ അതിഥികളായി എത്തുന്നവരോടെല്ലാം തന്റെ വിജയത്തിന്റെ കാരണം ശ്രീനിഷാണെന്ന തരത്തില്‍ പലപ്പോഴും പേളി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ചിലര്‍ അതിന്റെ പേരില്‍ പേളിയെ വിമര്‍ശിച്ച് കമന്റുകള്‍ കുറിക്കാറുണ്ട്. ഗസ്റ്റിന്റെ കാര്യങ്ങള്‍ ചോദിക്കുന്നതിനേക്കാള്‍ പേളിക്ക് തുടക്കം ശ്രീനിഷിന്റെ കാര്യം പറയുന്നതിനാണ്.

ഇപ്പോഴിതാ വീണ്ടും തന്റെ ഭര്‍ത്താവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേളി. പേളി മാണി ഷോയുടെ വിഷു സ്‌പെഷ്യല്‍ എപ്പിസോഡിലായിരുന്നു വൈകാരികമായി പേളി മണി പ്രതികരിച്ചത്. വിഷുദിനത്തില്‍ അതിഥികളായി എത്തിയത് ?ഗായിക സുജാതയും മകള്‍ ശ്വേതയുമായിരുന്നു. അവരുമായി വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലാണ് ശ്രീനിഷ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പേളി മാണി തുറന്ന് പറഞ്ഞത്. ഞാന്‍ എപ്പോഴും ശ്രീനി... ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനില്‍ ഞാന്‍ കാണാറുണ്ട്. ഞാന്‍ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ ഞാന്‍ എങ്ങനെ ശ്രീനിയുടെ പേര് പറയാതിരിക്കും. എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു റോള്‍ ശ്രീനിക്കുണ്ട്.

ഞാന്‍ ഇന്ന് ഇങ്ങനെ ഇവിടെ ഇരിക്കാന്‍ വേണ്ടി ശ്രീനി ഒരുപാട് കാര്യങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് എന്നോട് പോലും പറഞ്ഞിട്ടില്ല. എത്ര ആണുങ്ങള്‍ ഇങ്ങനെ ചെയ്യും?. അതുപോലെ ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കല്യാണം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഒരു ടീമാണ്. ഇന്നത്തെ ആളുകളില്‍ ചിലര്‍ കല്യാണം കഴിച്ചാല്‍ അവര്‍ തമ്മില്‍ ഒരു കോംപറ്റീഷനാണ്. ആരാണ് വലുത്, ആരാണ് കൂടുതല്‍ പൈസ ഉണ്ടാക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോംപറ്റീഷന്‍. അങ്ങനെയല്ല ജീവിക്കേണ്ടത്. നിങ്ങള്‍ ഒരു ടീമാണെന്ന് മനസിലാക്കി വേണം മുന്നോട്ട് പോകാന്‍ എന്നാണ് പേളി തന്റെ ദാമ്പത്യത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.