CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 5 Seconds Ago
Breaking Now

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ വീട്ടില്‍ റെയ്ഡ്

മഹാരാഷ്ട്ര പൊലീസ് റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിലെ വിശദാംശങ്ങളും ശേഖരിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്ത മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. ഇയാളുടെ വീട്ടില്‍ നിന്നും പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്ര പൊലീസ് റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിലെ വിശദാംശങ്ങളും ശേഖരിച്ചു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള സര്‍വകലാശാലയില്‍ പഠിച്ച റിജാസ് കേരളം ആസ്ഥാനമായുള്ള വാര്‍ത്താ പ്ലാറ്റ്‌ഫോമായ മക്തൂബിലും കൗണ്ടര്‍ കറന്റ്‌സിലും എഴുതുന്നയാളാണ്. കഴിഞ്ഞ പത്തുദിവസത്തിനിടെ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ എഫ്ഐആറാണിതെന്നും പൊലീസ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയിലെ അംഗമാണ് റിജാസ് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.