കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി സില്‍ഫാ സാജന്റെ (മിന്നു-19) മരണ കുറിപ്പ് കണ്ടെത്തി.
തനിക്ക് എങ്ങനെയെങ്കിലും മരിക്കണം മരണത്തെ പ്രണയിക്കുന്നുവെന്നുമാണ് കുട്ടി കുറിപ്പില്‍ എഴുതിയിരുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ താന്‍ മരണത്തിനായി കാത്തിരിക്കുകയാണ്. രണ്ട് തവണ ജീവനൊടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
നെല്ലിയാനി സ്വദേശിനിയായ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഹൈദരാബാദിലെ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്ത സില്‍ഫാ. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ജൂണ്‍ ഒന്നിന് തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.