CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 34 Seconds Ago
Breaking Now

വിവാദങ്ങള്‍ക്ക് വിട; 'ബേബി ഗേള്‍' ചിത്രത്തിന്റെ പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നിവിന്‍

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് നടന്‍ നിവിന്‍ പോളി. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ലിസ്റ്റിനും നിവിന്‍ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ബേബി ഗേള്‍. 'തുറമുഖം', 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകള്‍ ഈ കോമ്പോയില്‍ എത്തിയിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോള്‍ ആ ചിത്രം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിനാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകര്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.