ബര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ രൂപത വാര്‍ഷിക കൂട്ടായ്മ 'സൗറൂത്ത ' 2025 ജൂണ്‍ ഒന്നിന് ബിര്‍മിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയില്‍ വച്ച് നടത്തപ്പെടും . രാവിലെ 8 .30 ന് തുടങ്ങി വൈകുന്നേരം 4 മണി വരെ നീളുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും , രൂപതയുടെ വിവിധ ഇടവക , മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്സ് ആന്‍ഡ് വര്‍ഷിപ് ,രൂപത എസ് എം വൈ എം ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ് എന്നിവയാണ് പ്രധാന പരിപാടികള്‍ . ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആര്‍ എം സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ രൂപത ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് , ചെറുപുഷ്പ മിഷന്‍ ലീഗ് പ്രസിഡന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും . വൈകുന്നേരം മിഷന്‍ ലീഗ് ആന്തത്തോടെ അവസാനിക്കുന്ന പരിപാടിക്ക് കമ്മീഷന്‍ പ്രസിഡന്റ് ജെന്‍ റ്റിന്‍ ജെയിംസ് നന്ദി അര്‍പ്പിക്കും.രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് കമ്മീഷന്‍ സെക്രെട്ടറി ജോജിന്‍ പോള്‍ , എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിന്‍സി പോള്‍ ടിറ്റോ തോമസ് , സജി വര്‍ഗീസ് ,ജിബിന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .
SHYMON THOTTUMKAL