CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 16 Seconds Ago
Breaking Now

ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ മുന്നില്‍ നിന്ന പാക് താരം ഷാഹിദ് അഫ്രിദി മലയാളിസംഘടന വേദിയില്‍, വിവാദം

പാക് ക്രിക്കറ്റ് താരങ്ങള്‍ മലയാളികളുടെ വേദിയില്‍ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി ദുബായിലെ സംഘടകര്‍ രംഗത്തെത്തി

പഹല്‍ഗം സംഭവത്തിലും ഓപ്പറേഷന്‍ സിന്ദൂറിലും ഇന്ത്യയ്ക്ക് എതിരെ പ്രചരണം നയിച്ച ഷാഹിദ് അഫ്രിദി മലയാളികളുടെ വേദിയില്‍ എത്തിയതില്‍ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

അതിനിടെ പാക് ക്രിക്കറ്റ് താരങ്ങള്‍ മലയാളികളുടെ വേദിയില്‍ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി ദുബായിലെ സംഘടകര്‍ രംഗത്തെത്തി.  അതേസഥലത്ത് മറ്റൊരു പരിപാടിക്ക് എത്തിയ താരങ്ങള്‍ ക്ഷണിക്കാതെ അപ്രതീക്ഷിതമായി തങ്ങളുടെ പരിപാടിയിലേക്ക് വന്നു കയറി എന്നാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അലുംനി അസോസിയേഷന്‍ യുഎഇ ഇറക്കിയിരിക്കുന്ന പ്രസ്താവന.  പെട്ടെന്നുള്ള വരവായതിനാല്‍ തടയാന്‍ കഴിഞ്ഞില്ലെന്നും പ്രസ്താവനയില്‍ ഉണ്ട്.  

ആശയകുഴപ്പമുണ്ടായതിനും ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകര്‍ വ്യക്തമാക്കി. താരങ്ങളെ തങ്ങള്‍ ക്ഷണിച്ചതല്ല എന്ന് പ്രോഗ്രാം അജണ്ട നോക്കിയാല്‍ മനസിലാകുമെന്നും കൂട്ടായ്മ അറിയിച്ചു. ദുബായ് പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്ററിയത്തില്‍ ആയിരുന്നു പരിപാടി.




കൂടുതല്‍വാര്‍ത്തകള്‍.