CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 46 Seconds Ago
09:10:56 pm
22
Jul 2025
Tuesday
Breaking Now

ഭീമന്‍ യുദ്ധക്കപ്പല്‍ വെള്ളത്തിറക്കിയ ദിവസം തന്നെ അപകടം, ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ; കടുത്ത ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്ന്

ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

വടക്കന്‍ കൊറിയയില്‍ ഭീമന്‍ യുദ്ധക്കപ്പല്‍ വെള്ളത്തിറക്കിയ ദിവസം തന്നെയുണ്ടായ വന്‍ അപകടത്തില്‍ കടുത്ത നടപടിയുമായി അധികൃതര്‍. അപകടത്തിന് ഉത്തരവാദികളായ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഭരണാധികാരിയായ കിം ജോങ് ഉന്‍ നോക്കി നില്‍ക്കവെയായിരുന്നു 5000 ടണ്‍ ഭാരമുള്ള കപ്പല്‍ ഒരുവശത്തേക്ക് ചരിഞ്ഞത്. ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 

രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയ സംഭവമായാണ് യുദ്ധക്കപ്പലിന്റെ തകരാറിനെ നോര്‍ത്ത് കൊറിയന്‍ ഭരണകൂടം വിലയിരുത്തിയത്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു.  ചോങ്ജിനിലെ തുറമുഖത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയാണ് കിം ജോങ് ഉന്‍ പുതിയ യുദ്ധക്കപ്പല്‍ നീറ്റിലിറക്കിയത്. തന്റെ സൈനിക ശേഷിയുടെ പ്രകടനം കൂടിയായി കിം വിലയിരുത്തിയ ചടങ്ങില്‍ സംഭവിച്ച അബദ്ധം അദ്ദേഹം കടുത്ത അപമാനമായാണ് കണക്കാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് ഊര്‍ജിതമായി മുന്നോട്ട് പോയ അന്വേഷണത്തിന്റെ ഭാഗമായി ചോങ്ജിന്‍ ഷിപ്പ്‌യാര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.

നീല നിറത്തിലുള്ള ടാര്‍പ്പോളിന്‍ കൊണ്ട് മൂടിയ കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണം. ജൂണില്‍ നടക്കുന്ന ഭരണകക്ഷി യോഗത്തിന് മുമ്പേ കപ്പല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉപയോഗ യോഗ്യമാക്കാന്‍ കിം നിര്‍ദേശിച്ചിട്ടുണ്ട്. മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നോര്‍ത്ത് കൊറിയ പുതിയ അത്യാധുനിക യുദ്ധക്കപ്പല്‍ പുറത്തിറക്കിയത്. ശത്രുക്കളില്‍ നിന്നുള്ള എല്ലാ ഭീഷണികളും നോര്‍ത്ത് കൊറിയ നേരിടുമെന്ന് നോര്‍ത്ത് കൊറിയന്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.