അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ യാസീന്‍ അഹമ്മദിനെതിരെയാണ് കേസെടുത്തത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീന്‍.വി എസ് അച്യുതാനന്ദനെ വര്‍ഗ്ഗീയ വാദിയായി ചിത്രീകരിച്ചാണ് യാസീന്‍ അഹമ്മദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. എസ് ഐ ഒ വണ്ടൂര്‍ ഏരിയ സെക്രട്ടേറിയേറ്റ് അംഗമാണ് യാസീന്‍ അഹമ്മദ്. ഡി വൈ എഫ് ഐ വണ്ടൂര്‍ മേഖല കമ്മിറ്റി നല്‍കിയ പരാതിയിലാണ് വണ്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സഹോദര്യത്തോട് കൂടി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം വളര്‍ത്തുന്നതിനും, വി എസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും, മരണാനന്തര ചടങ്ങുകള്‍ പോലും പൂര്‍ത്തീകരിക്കാത്ത സമയത്ത് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടന്നതെന്നാണ് ഡി വൈ എഫ് ഐ പരാതിയില്‍ പറയുന്നു.