CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 20 Seconds Ago
Breaking Now

ഇന്‍സ്റ്റഗ്രാം പരിചയം; പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് പിടിയില്‍

യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് അത്തോളി ഭാഗത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാന്‍കുഴിയില്‍ വീട്ടില്‍ കെ കെ മുഹമ്മദ് സാലി(30) ആണ് കോഴിക്കോട് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് അത്തോളി ഭാഗത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പരിയയപ്പെട്ട യുവതിയുമായി പ്രതി സൌഹൃദം സ്ഥാപിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഒടുവില്‍ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ മുഹമ്മദ് സാലി ഇത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പന്നിയങ്കര ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ജയാനന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവര്‍ ചേര്‍ന്നാണ് സാലിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.