CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 6 Seconds Ago
Breaking Now

ജനങ്ങള്‍ക്ക് പണിയുണ്ടാക്കുന്ന ചാന്‍സലര്‍! യുകെയുടെ കടം പെരുകുമ്പോള്‍ വരുന്നത് കൂടുതല്‍ നികുതി വര്‍ദ്ധനവുകളെന്ന് ആശങ്ക; ചെലവുതുരുക്കല്‍ നടത്തിയില്ലെങ്കില്‍ ഭീതിപ്പെടുത്തുന്ന അവസ്ഥ സംജാതമാകുമെന്ന് മുന്നറിയിപ്പ്

ഗവണ്‍മെന്റിന്റെ കടമെടുപ്പ് 27 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലെത്തിയത് ഈയാഴ്ചയാണ്

ബ്രിട്ടന്റെ കടമെടുപ്പ് ഹിമാലയം പോലെ കുതിച്ചുകയറുമ്പോള്‍ ചെലവ് ചുരുക്കി ബജറ്റ് നിയന്ത്രിക്കാന്‍ ചാന്‍സലര്‍ തയ്യാറാകണമെന്ന് ആവശ്യമുയരുന്നു. വരാനിരിക്കുന്ന ബജറ്റില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് ഈ ഉയരുന്ന കടത്തില്‍ നിന്നും മോചനം ഏകണമെന്നാണ് ആവശ്യം. 

രാജ്യത്തിന്റെ സാമ്പത്തികമായ കമ്മി നികത്താന്‍ വൈറ്റ്ഹാള്‍ ചെലവുകള്‍ കുറച്ച് സഹായിക്കണമെന്നാണ് സിറ്റി അനലിസ്റ്റുകള്‍ റേച്ചല്‍ റീവ്‌സിനെ ഉപദേശിക്കുന്നത്. ചൊവ്വാഴ്ച തകര്‍ന്ന ശേഷം ഡോളറിനെതിരെ സ്‌റ്റെര്‍ലിംഗ് അല്‍പ്പം തലപൊക്കിയതിന് ശേഷമാണ് ഈ മുന്നറിയിപ്പ്. 

51 ബില്ല്യണ്‍ പൗണ്ട് വരെ ധനക്കമ്മി നേരിടുമ്പോള്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് അഭ്യൂഹങ്ങള്‍. നവംബര്‍ അവസാനത്തില്‍ ബജറ്റ് അവതരണം ഉണ്ടാകുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് പൗണ്ടിനെ സ്ഥിരപ്പെടുത്തുന്നതിലാണ് ചാന്‍സലര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ഇക്കണോമിസ്റ്റ് ജൂലിയന്‍ ജെസോപ്പ് പറഞ്ഞു. 

പൊതുഖജനാവിലെ കമ്മി നികത്താന്‍ നികുതി വര്‍ദ്ധനവുകളെ മാത്രം ആശ്രയിക്കുന്നത് ഭ്രാന്തമാണ്. ഏറ്റവും ചുരുക്കിയത് ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ നേടേണ്ടിയിരുന്ന 6 ബില്ല്യണ്‍ പൗണ്ടിന് പകരം സേവിംഗ്‌സ് കണ്ടെത്താനെങ്കിലും അന്താരാഷ്ട്ര നിക്ഷേപകര്‍ താല്‍പര്യപ്പെടും, അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റിന്റെ കടമെടുപ്പ് 27 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലെത്തിയത് ഈയാഴ്ചയാണ്. ചാന്‍സലര്‍ ഏത് വിധത്തില്‍ ഇതിന് പരിഹാരം കാണുമെന്നത് ആശങ്കയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.