ട്രാന്‍സ് ഡോക്ടര്‍ വനിതാ നഴ്‌സുമാരുടെ ചേഞ്ചിംഗ് റൂം ഉപയോഗിച്ചതിന്റെ പേരില്‍ പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷന്‍ നേരിടുകയും, ഇതിനെതിരെ കേസ് പോകുകയും ചെയ്താണ് നഴ്‌സ് സാന്‍ഡി പെഗ്ഗി ബ്രിട്ടനില്‍ ശ്രദ്ധ നേടിയത്. എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ മുന്‍പാകെ കേസ് എത്തിയപ്പോള്‍ നഴ്‌സിന് അനുകൂലമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.
എന്നാല്‍ തന്റെ പേരാട്ടം ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി എന്‍എച്ച്എസ് ഫിഫെയ്ക്കും, സീനിയര്‍ മെഡിക്കല്‍ സ്റ്റാഫിനും എതിരായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് സാന്‍ഡി പെഗ്ഗി. 2023 ക്രിസ്മസ് തലേന്ന് ട്രാന്‍സ് ഡോക്ടര്‍ ബെത്ത് അപ്ടണോടൊപ്പം വസ്ത്രം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയതോടെയാണ് കിര്‍ക്കാല്‍ഡി, വിക്ടോറിയ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് സസ്‌പെന്‍ഷനിലായത്.
നഴ്‌സ് പെഗ്ഗിക്ക് എതിരായി ഡോ. അപ്ടണ്‍ പരാതി നല്‍കിയതോടെയാണ് ഇവരെ സ്‌പെഷ്യല്‍ ലീവില്‍ പ്രവേശിപ്പിച്ചത്. തന്നോടുള്ള പ്രശ്‌നത്തിന്റെ പേരില്‍ രോഗികളുടെ പരിചരണത്തെയും ബാധിച്ചെന്ന് ട്രാന്‍സ് ഡോക്ടര്‍ ആരോപിച്ചിരുന്നു. 2024 മാര്‍ച്ചില്‍ എ&ഇ നഴ്‌സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതായി ട്രസ്റ്റ് അറിയിച്ചു. ആ വര്‍ഷം ഏപ്രിലില്‍ ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.
അതേസമയം മാനേജര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് എതിരെ സീനിയര്‍ മെഡിക്കല്‍ ജീവനക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരായും, ഫിഫെ ഹെല്‍ത്ത് ബോര്‍ഡിനും എതിരായാണ് തന്റെ കക്ഷി തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതെന്ന് സോളിസിറ്റര്‍ മാര്‍ഗററ്റ് ഗിബ്‌സണ്‍ പറഞ്ഞു.