CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 43 Seconds Ago
Breaking Now

ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി, റിഫോം യുകെയുടെ ഊര്‍ജ്ജം; 10 പോയിന്റ് മുന്നിലെത്തി റിഫോം; ലേബര്‍ ഗവണ്‍മെന്റ് അഞ്ച് വര്‍ഷം തികയ്ക്കില്ലെന്ന് നിഗല്‍ ഫരാഗ്; പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ബോട്ട് തടയാന്‍ രണ്ടാഴ്ച വേണ്ടെന്ന് പ്രഖ്യാപനം

റെയ്‌നറുടെ രാജിയോടെ ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഫരാഗിന്റെ പ്രഖ്യാപനം

ലേബര്‍ ഗവണ്‍മെന്റ് പ്രതിസന്ധിയിലേക്ക് വഴുതിവീണതോടെ ജനപ്രീതിയില്‍ ലീഡ് ചെയ്ത് റിഫോം യുകെ. അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ട്രാക്കിലാണ് പാര്‍ട്ടി നീങ്ങുന്നതെന്ന് റിഫോം നേതാവ് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. ആഞ്ചെല റെയ്‌നറുടെ രാജിയോടെ ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര യുദ്ധം കനക്കുമെന്നാണ് ഫരാഗിന്റെ പ്രതീക്ഷ. 

ബര്‍മിംഗ്ഹാമില്‍ റിഫോം യുകെ കോണ്‍ഫറന്‍സില്‍ വിജയശ്രീലാളിതനായാണ് ഫരാഗ് വേദിയിലെത്തിയത്. 2027-ല്‍ തന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നാണ് റിഫോം നേതാവ് പ്രഖ്യാപിച്ചത്. വൈകുന്നേരം 4 മണിക്ക് വേദിയില്‍ എത്താനിരുന്ന റിഫോം നേതാവ് റെയ്‌നറുടെ രാജിവാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രസംഗം മൂന്ന് മണിക്കൂര്‍ നേരത്തെയാക്കിയത്. 

വീട് വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചതോടെയാണ് ഹൗസിംഗ് സെക്രട്ടറി കൂടിയായ റെയ്‌നര്‍ക്ക് രാജിവെയ്ക്കാതെ തരമില്ലെന്ന അവസ്ഥയായത്. ഗവണ്‍മെന്റ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പ്രസംഗം നേരത്തെയാക്കുന്നതെന്ന് ഫരാഗ് വ്യക്തമാക്കി. 

ലേബര്‍ ഗവണ്‍മെന്റ് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാകാനുള്ള സാധ്യതയുണ്ടെന്നും, ഇതിനായി ഒരുങ്ങാനും റിഫോം നേതാവ് അംഗങ്ങളോട് ആവശ്യപ്പെട്ടു. താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുടിയേറ്റക്കാരുടെ ബോട്ടുകള്‍ തടയുമെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. 

റെയ്‌നറുടെ രാജിയോടെ ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഫരാഗിന്റെ പ്രഖ്യാപനം. പ്രതിസന്ധി ഒഴിവാക്കാന്‍ സ്റ്റാര്‍മര്‍ തന്റെ ഉറ്റ അനുകൂലികളെ സുപ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.