അകന്നുകഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ 'കൊലപാതക കിറ്റുമായി' എത്തി ഭര്‍ത്താവ്. 53-കാരനായ മുഹമ്മദ് ഖാനാണ് അകന്നുകഴിഞ്ഞിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കത്തി ഉപയോഗിച്ച് ഇവരെ തുടര്‍ച്ചയായി കുത്തുകയും, ചുറ്റിക കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താനുമാണ് ഇയാള്‍ ശ്രമിച്ചത്.
ഈ വര്‍ഷം ജനുവരി 19-നായിരുനു കൊടുംക്രൂരത. 15 തവണ കുത്തിയ ശേഷം എക്‌സര്‍സൈസ് ബാന്‍ഡ് ഉപയോഗിച്ച് ഇരയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. റോച്ച്‌ഡേലിലെ വീട്ടില്‍ വെച്ചായിരുന്നു അതിക്രമം.
തന്റെ വസ്തുക്കള്‍ എടുക്കാനെന്ന വ്യാജേനയാണ് ഖാന്‍ പ്രോപ്പര്‍ട്ടിയില്‍ പ്രവേശിച്ചത്. എന്നാല്‍ കൈയില്‍ ആയുധങ്ങളും, ബ്ലീച്ചും, വൈറ്റ് സ്പിരിറ്റുമായാണ് എത്തിയത്. ഇരയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശം. അക്രമത്തിനൊടുവില്‍ കുടുംബം എത്തിയപ്പോഴാണ് ഇരയെ രക്ഷപ്പെടുത്തിയത്.
വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സഹോദരന്‍ ഖാനെ കീഴടക്കി. ഭാര്യ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുമ്പോള്‍ ഭര്‍ത്താവ് പുഞ്ചിരിക്കുകയാണ് ചെയ്തത്. ഗ്യാരേജില്‍ പ്രതിയെ പൂട്ടിയിടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇതിന് ശേഷം പോലീസ് ഇയാളെ പിടികൂടി.
കൊലക്കേസില്‍ അകത്തായാല്‍ ശിക്ഷ എന്താകുമെന്നും, എത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഖാന്‍ പോലീസ് ഓഫീസര്‍മാരോട് അന്വേഷിച്ചു. വിചാരണയ്ക്കിടെ ഈ അനുഭവത്തിനൊടുവില്‍ തന്നെ വിവാഹമോചനം ചെയ്യുന്നുവെന്ന് മാത്രം പറഞ്ഞ് ഇനിയെങ്കിലും സ്വാതന്ത്ര്യം തരാനാണ് ഭാര്യ ആവശ്യപ്പെട്ടത്. കൊലപാതകശ്രമത്തിന് 27 വര്‍ഷവും ആറ് മാസവുമാണ് ഖാന് ശിക്ഷ വിധിച്ചത്.