CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 34 Seconds Ago
Breaking Now

പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനെതിരെ കേസ്: പൊലീസിനെ ആക്രമിച്ചെന്ന് എഫ്‌ഐആര്‍, 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി

പൊലീസ് നടപടിയില്‍ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു.

പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ 692 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉപ്പെടെയുള്ള നേതാക്കള്‍ പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. ന്യായ വിരോധമായി സംഘം ചേര്‍ന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്.

പൊലീസ് നടപടിയില്‍ ഷാഫിക്ക് മൂക്കിന് പൊട്ടലുണ്ടാവുകയും അടിയന്തരമായി ശസ്ത്രക്രിയയ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത വിവരം പുറത്തുവരുന്നത്. അതേസമയം, ഷാഫി പറമ്പില്‍ എംപിയെ പൊലീസ് മര്‍ദിച്ചതില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാല്‍ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.

ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടര്‍ന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവര്‍ത്തകര്‍ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്. തലസ്ഥാനത്ത് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവര്‍ത്തകര്‍ പ്രകടനും ഉപരോധങ്ങളും നടത്തി.

ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയില്‍ ഹൈവെ ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയില്‍ രാത്രി പത്തോളം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ദേശീയ പാതയിലേക്കെത്തി. കളര്‍കോട് ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.