CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 47 Minutes 30 Seconds Ago
Breaking Now

ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തിയാണ് ദീക്ഷിത് ഭാര്യ വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.ദീക്ഷിതിനെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ വൈഷ്ണവി മരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.