
















പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആത്മഹത്യകുറിപ്പ് എഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. അഞ്ച് മാസത്തിനിടെ നാല് വട്ടം എസ്ഐ ഗോപാല്‍ ബഡ്‌നെ മാനസികവും ശാരീരികവുമായി ആക്രമിച്ചുവെന്നും, നിരന്തരമായ ഉപദ്രവത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് കൈവെള്ളയില്‍ കുറിപ്പ് എഴുതിവച്ചാണ് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ തൂങ്ങി മരിച്ചത്.
ഫല്‍ട്ടണ്‍ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ആണ് ആത്മഹത്യ ചെയ്തത്. ''എസ്ഐ ഗോപാല്‍ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാല്‍സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കി'' എന്നാണ് ഡോക്ടര്‍ കൈയ്യില്‍ എഴുതിയത്.
കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഫല്‍ട്ടണ്‍ സബ് ഡിവിഷണല്‍ ഡിഎസ്പിക്ക് അയച്ച കത്തിലും യുവതി സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പീഡനം ആരോപിച്ച് നിയമനടപടി ഡോക്ടര്‍ കത്ത് അയച്ചത്.
ഗോപാല്‍ ബഡ്‌നെയ്ക്കൊപ്പം സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ലഡ്പുത്രെ എന്നിവരുടെ പേരും ഡോക്ടര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. എസ്ഐ ഗോപാല്‍ ബഡ്‌നയെ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.