CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 5 Seconds Ago
Breaking Now

വിജയ് ഉടന്‍ കരൂരിലേക്കില്ല ; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിക്കാന്‍ തീരുമാനം

കരൂരില്‍ ടിവികെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ടിവികെ അധ്യക്ഷന്‍ വിജയ് ഉടന്‍ കരൂരിലേക്കില്ലെന്ന് വിവരം. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. ടിവികെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരില്‍ ടിവികെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകള്‍ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മര്‍ദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.

നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരില്‍ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിര്‍ദേശിച്ചു. കരൂര്‍ സന്ദര്‍ശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം. ദുരഭിമാനക്കൊലയിലെ കുടുംബങ്ങളെ സ്റ്റാലിന്‍ ചെന്നൈയില്‍ എത്തിച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ടിവികെയുടെ മറ്റൊരു വാദം. അതേ സമയം, തീരുമാനത്തോട് ടിവികെയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ചെന്നൈയിലെ പരിപാടി പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുന:രാരംഭിക്കും. സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കുമെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.