
















ബ്രിസ്‌കയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ വച്ച് കേരള പിറവി ആഘോഷം ഗംഭീരമായി നടന്നു. ഇന്നലെ വൈകീട്ട് ആറുമണിമുതല്‍ രാത്രി വരെ നീണ്ട ഗംഭീര പരിപാടിയില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.ബ്രിസ്‌ക കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം ബ്രിസ്‌ക പ്രസിഡന്റ് ജെയ്‌മോന്‍ ജോസഫും സെക്രട്ടറി ടോമും മറ്റ് കമ്മറ്റി അംഗങ്ങളും നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.


തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാട്ടും ഡാന്‍സുമായി ഗംഭീരമായ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

മാനുവല്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കേരളത്തെ കുറിച്ചുള്ള ഒരു ക്വിസ് മത്സരവും നടന്നിരുന്നു.

തുടര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


ജിജോ പാലാട്ടിന്റെ നേതൃത്വത്തില്‍ ഫുഡ് കൗണ്ടറും ഒരുക്കിയിരുന്നു.


യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




