
















പൂജപ്പുരയില്‍ ട്യൂഷന്‍ ക്ലാസില്‍വെച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിന്‍ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഡിസംബര്‍ 31 നായിരുന്നു സംഭവം. നാല് വര്‍ഷമായി പൂജപ്പുര കേന്ദ്രീകരിച്ച് ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ് സുബിന്‍ സ്റ്റെല്ലസ്. 17കാരി പഠനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി സുബിന്‍ സ്റ്റെല്ലസിനടുത്ത് എത്തിയതായിരുന്നു. മറ്റ് കുട്ടികള്‍ ക്ലാസ് കഴിഞ്ഞുപോയ നേരം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിന് പിന്നാലെ പരാതി പൊലീസില്‍ പരാതി നല്‍കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും