CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 7 Minutes 53 Seconds Ago
Breaking Now

ചവിട്ടുനാടകവും മൈം പ്രകടനവും ഒക്കെയായി പുതുതലമുറയെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ലിമയുടെ ഓണാഘോഷം ; അപൂര്‍വ കലാരൂപങ്ങളെ വേദിയിലെത്തിച്ച് ആഘോഷം വ്യത്യസ്തമാക്കി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍

ചവിട്ടുനാടകത്തിന്റെ തനിമ ചോര്‍ന്നുപോകാതെ ആധുനിക സാങ്കേതിക തികവോടെയാണ് വേദിയില്‍ അവതരിപ്പിച്ചത്.

ഓരോ പരിപാടിയിലും വ്യത്യസ്തത കൊണ്ടുവരുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷവും ഓണാഘോഷം ' ദേ മാവിലെ 2026 ' വ്യത്യസ്തമായി കൊണ്ടാടി. കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പരിപാടി. വിപുലമായ സാംസ്‌കാരിക കലാപരിപാടികളാണ് ഒരുക്കിയിരുന്നത്.

നാട്ടില്‍ തന്നെ അപൂര്‍വ്വമായി കാണുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണില്‍ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസില്‍ യുകെ അവതരിപ്പിക്കുന്ന കാള്‍സ്മാന്‍ ചരിതം ചവിട്ടുനാടകം ലിമ വേദിയില്‍ അരങ്ങേറി. 

ചവിട്ടുനാടകത്തിന്റെ തനിമ ചോര്‍ന്നുപോകാതെ ആധുനിക സാങ്കേതിക തികവോടെയാണ് വേദിയില്‍ അവതരിപ്പിച്ചത്. ഇതിനു പുറമേ സമകാലിക സാമൂഹിക വിഷയങ്ങളില്‍ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം പ്രകടനവും അരങ്ങേറി

എല്ലാ വര്‍ഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളേയും നാടന്‍ കലാസൃഷ്ടികളേയും പ്രോത്സാഹിപ്പിക്കുന്നതില്‍ ലിമ എപ്പോഴും മുന്നില്‍ നില്‍ക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരം നേരിട്ട് കാണിച്ചുകൊടുക്കാനും ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാര്‍ക്ക് വേദി നല്‍കാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്.ആ പരമ്പര നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങള്‍ വേദിയിലെത്തിയിരിക്കുന്നത്.

ശ്രീ സൂര്യ ഡാന്‍സ് അക്കാദമിയുടെ കൊച്ചു കലാകാരികള്‍ അണിയിച്ചൊരുക്കുന്ന നൃത്താവിഷ്‌കാരവും പ്രധാന ആകര്‍ഷണമായി.

പിന്നീട് വേദിയില്‍ ഡി ജെ അദേവ് നയിച്ച ലൈവ് ഡിജെ പ്രോഗ്രാമും ഉണ്ടായി. തകര്‍പ്പന്‍ മ്യൂസിക്കല്‍ നൈറ്റോടെയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.