CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

ഷോപ്പിംഗ് സെന്ററില്‍ രക്തച്ചൊരിച്ചില്‍; ലൂട്ടണില്‍ കുടുംബങ്ങള്‍ നോക്കിനില്‍ക്കവെ രണ്ട് പുരുഷന്‍മാരെ കുത്തിമലര്‍ത്തി; അക്രമി സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു

അന്വേഷണത്തിന്റെ ഭാഗമായി ദി മാള്‍ അടച്ചിരിക്കുകയാണ്

ലൂട്ടണിലെ തിരക്കേറിയ മാളില്‍ ഷോപ്പിംഗിനെത്തിയ ജനങ്ങള്‍ നോക്കിനില്‍ക്കവെ രണ്ട് പേരെ അക്രമി കുത്തിവീഴ്ത്തി. ഷോപ്പിംഗ് സെന്ററില്‍ അക്രമി ഉപേക്ഷിച്ച വലിയ കത്തിയുടെയും, തറയില്‍ പടര്‍ന്ന ചോരപ്പാടുകളുടെയും ഭയാനകമായ ചിത്രങ്ങള്‍ പുറത്തുവന്നു. രണ്ട് പുരുഷന്‍മാരെ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചതായി ബെഡ്‌ഫോര്‍ഡ്ഷയര്‍ പോലീസ് വ്യക്തമാക്കി.

ഇരകള്‍ക്ക് അടിയന്തര പരിചരണം നല്‍കുന്ന എമര്‍ജന്‍സി സര്‍വ്വീസുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയപ്പെട്ട് പോയ ജനങ്ങള്‍ ഒഴുകിയ ചോര മറികടന്ന് പോകുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പരുക്കേറ്റ രണ്ട് പേരുടെയും അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. ഞായറാഴ്ച ഉച്ചയോടെയാണ് മാളില്‍ നടന്ന അക്രമത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ദി മാള്‍ അടച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ 101-ലേക്ക് വിളിക്കണമെന്ന് പോലീസ് വക്താവ് അറിയിച്ചു. ലൂട്ടണില്‍ അടുത്തിടെയായി അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തുന്നില്ലെന്നും തദ്ദേശവാസികള്‍ വ്യക്തമാക്കുന്നു.

ജനങ്ങള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ നടന്ന കത്തിക്കുത്ത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.