CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 18 Minutes 31 Seconds Ago
Breaking Now

എന്‍എച്ച്എസ് സമരത്തില്‍ 'യുണൈറ്റഡ്'! സമ്പൂര്‍ണ്ണ ഹെല്‍ത്ത് സര്‍വ്വീസ് സമരങ്ങളെ അഭിമുഖീകരിച്ച് ഹെല്‍ത്ത് സെക്രട്ടറി; സര്‍ക്കാര്‍ ഓഫര്‍ നിരസിച്ച് യുണൈറ്റ്; വിവിധ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ നീക്കം തിരിച്ചടി

ശമ്പളം കുറയുകയും, എന്‍എച്ച്എസ് ബജറ്റ് വെട്ടിക്കുറച്ചും തുടര്‍ന്നുകൊണ്ട് എന്‍എച്ച്എസിനെ റിപ്പയര്‍ ചെയ്യുന്നത് അസാധ്യമാണ്

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ തലവേദന അടുത്ത കാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തി സ്വന്തം ടീമെന്ന് കരുതിയ റസിഡന്റ് ഡോക്ടര്‍മാര്‍ ചതിച്ചതിന് പിന്നാലെ എന്‍എച്ച്എസ് നഴ്‌സുമാരുടെ യൂണിയന്‍ ശമ്പളവര്‍ദ്ധന അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അതിനെല്ലാം പുറമെയാണ് എന്‍എച്ച്എസിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ സംഘടനയായ യുണൈറ്റും ഗവണ്‍മെന്റ് ഓഫര്‍ തള്ളുന്നതായി വ്യക്തമാക്കിയത്. ഇതോടെ ബിഎംഎ, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്, ജിഎംബി യൂണിയനുകളുടെ പട്ടികയിലേക്കാണ് യുണൈറ്റും എത്തുന്നത്. 

ഇന്നലെ സമരം അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 29 ശതമാനം വര്‍ദ്ധന വേണമെന്നാണ് ആവശ്യം. മറ്റ് ജീവനക്കാരും സമാനമായ വര്‍ദ്ധനവുകള്‍ തേടുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസ് പ്രൊഫഷണിലെ മിക്ക മേഖലകളിലും യുണൈറ്റ് അംഗങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. 

'ശമ്പളം കുറയുകയും, എന്‍എച്ച്എസ് ബജറ്റ് വെട്ടിക്കുറച്ചും തുടര്‍ന്നുകൊണ്ട് എന്‍എച്ച്എസിനെ റിപ്പയര്‍ ചെയ്യുന്നത് അസാധ്യമാണ്', ജനറല്‍ സെക്രട്ടറി ഗ്രഹാം പറഞ്ഞു. 

2022-ല്‍ നഴ്‌സുമാരും, പാരാമെഡിക്കുകളും, മറ്റ് എന്‍എച്ച്എസ് ജീവനക്കാരും സമരത്തിന് ഇറങ്ങിയെങ്കിലും ഡോക്ടര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ വര്‍ദ്ധന അംഗീകരിച്ച് സമരം നിര്‍ത്തിയിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.