CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 47 Seconds Ago
Breaking Now

ഇത് ഇസ്രയേലിനുള്ള മുന്നറിയിപ്പ്; ഗാസാ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം; മറിച്ചായാല്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍; ഹമാസിനുള്ള ഉപഹാരമെന്ന് വിമര്‍ശകര്‍

ലേബര്‍ പാര്‍ട്ടിയുടെ പ്രശ്‌നം ക്യാബിനറ്റ് തിരിച്ചുവിളിച്ച് പരിഹരിക്കുന്നത് നാണക്കേടാണെന്ന് ടോറി നേതാവ് കെമി ബാഡെനോക്

ഗാസയിലെ യുദ്ധവും, അതേത്തുടര്‍ന്നുള്ള പ്രതിസന്ധിയും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാത്ത പക്ഷം പലസ്തീനെ രാജ്യമായി യുകെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇസ്രയേല്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ പ്രഖ്യാപനം നടത്തുമെന്നും സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. 

അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്റ്റാര്‍മര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ലേബര്‍ മന്ത്രിമാരും, എംപിമാരും സമ്മര്‍ദം ചെലുത്തിയതോടെയാണ് സ്റ്റാര്‍മര്‍ ഈ പ്രഖ്യാപനത്തിലേക്ക് എത്തിയത്. 

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംും, മറ്റ് രാഷ്ട്രീയ എതിരാളികളും ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയാണ്. തീവ്രവാദ അക്രമം നടത്തുന്ന ഹമാസിനുള്ള സമ്മാനമാണ് ഇതെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

തിങ്കളാഴ്ച നേരില്‍ കാണുമ്പോള്‍ പോലും സ്റ്റാര്‍മര്‍ ഈ നീക്കത്തെ കുറിച്ച് പറഞ്ഞില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇത് ശരിയാണെങ്കില്‍ നിങ്ങള്‍ ഹമാസിന് സമ്മാനം നല്‍കുകയാണ്. അത് വേണ്ടതുണ്ടെന്ന് തോന്നുന്നില്ല', ട്രംപ് പ്രതികരിച്ചു. 

ലേബര്‍ പാര്‍ട്ടിയുടെ പ്രശ്‌നം ക്യാബിനറ്റ് തിരിച്ചുവിളിച്ച് പരിഹരിക്കുന്നത് നാണക്കേടാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. 'പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത് കൊണ്ട് ബന്ദികളെ വിട്ടയയ്ക്കപ്പെടുന്നില്ല.  യുദ്ധവും അവസാനിക്കില്ല, ഗാസയിലേക്ക് സഹായവും ലഭിക്കില്ല. ഇത് വെറും രാഷ്ട്രീയം മാത്രമാണ്', ബാഡെനോക് കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.