CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 39 Seconds Ago
Breaking Now

ഈ ഗവണ്‍മെന്റിനോട് യുദ്ധം വേണ്ട, തോല്‍ക്കും! ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി; സമരം തുടര്‍ന്നാല്‍ 'കൈകാര്യം' ചെയ്യാന്‍ എന്‍എച്ച്എസ് തയ്യാര്‍; 29% വര്‍ദ്ധന ഒരിക്കലും നടക്കില്ലെന്ന് സ്ട്രീറ്റിംഗ്

ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുമായി തര്‍ക്കം തുടരുന്നതിനിടെ ആദ്യമായാണ് ഹെല്‍ത്ത് സെക്രട്ടറി വാക്കുകള്‍ കടുപ്പിക്കുന്നത്

റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തിവന്ന അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിച്ചിരിക്കുന്നു. എന്‍എച്ച്എസില്‍ രോഗികളും, മറ്റ് ജീവനക്കാരും നേരിട്ട സമ്മര്‍ദത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 29% ശമ്പളവര്‍ദ്ധന കിട്ടാതെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ പിടിവാശി തുടരുമ്പോള്‍ ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി. 

യൂണിയനുകളുമായി അടുപ്പം പുലര്‍ത്തുന്ന ലേബര്‍ ഗവണ്‍മെന്റിന് എതിരായ 'ഈ യുദ്ധം' തോല്‍ക്കുമെന്നാണ് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് വെസ് സ്ട്രീറ്റിംഗ് നല്‍കുന്ന മുന്നറിയിപ്പ്. ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ കൈകാര്യം ചെയ്യാന്‍ എന്‍എച്ച്എസ് തയ്യാറാണെന്നും സ്ട്രീറ്റിംഗ് വ്യക്തമാക്കി. 

ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുമായി തര്‍ക്കം തുടരുന്നതിനിടെ ആദ്യമായാണ് ഹെല്‍ത്ത് സെക്രട്ടറി വാക്കുകള്‍ കടുപ്പിക്കുന്നത്. 29% ശമ്പളവര്‍ദ്ധന ലഭിക്കുമെന്ന് സ്വപ്‌നം പോലും കാണേണ്ടെന്നും, ലേബര്‍ ഇത് ഒരു കാരണവശാലും നല്‍കില്ലെന്നുമാണ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഡോക്ടര്‍മാര്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കരാറിലെത്താന്‍ അദ്ദേഹം ബിഎംഎയോട് ആവശ്യപ്പെടുന്നു. 

ഇരുഭാഗത്തിനും സമാധാനപൂര്‍ണ്ണമായി വിജയിക്കാന്‍ കഴിയുമെന്ന് സ്ട്രീറ്റിംഗ് ഓര്‍മ്മിപ്പിക്കുന്നു. അടുത്ത ആഴ്ചയാണ് കൂടുതല്‍ ചര്‍ച്ചകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചര്‍ച്ച വിജയിക്കാന്‍ കൂടുതല്‍ സമരങ്ങള്‍ നടത്തില്ലെന്ന് ബിഎംഎ വ്യക്തമാക്കണം. കൂടാതെ മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മാന്യമായ ശമ്പളവര്‍ദ്ധനയ്ക്ക് അര്‍ഹതയുണ്ടെന്നും സമ്മതിച്ച് കൊടുക്കേണ്ടി വരും. നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് എന്‍എച്ച്എസ് ജീവനക്കാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഡോക്ടര്‍മാര്‍ക്കാണ്. 




കൂടുതല്‍വാര്‍ത്തകള്‍.