CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 24 Seconds Ago
Breaking Now

സമരം ഇപ്പോ അവസാനിപ്പിക്കും! ചര്‍ച്ച കഴിഞ്ഞ് മനഃപ്പായസം കഴിച്ച ഹെല്‍ത്ത് സെക്രട്ടറിയ്ക്ക് തിരിച്ചടി നല്‍കി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍; നേടിയെന്ന് കരുതിയ ഒത്തുതീര്‍പ്പ് ചവറ്റുകുട്ടയില്‍ പോകുന്നത് കണ്ട് ഞെട്ടി സ്ട്രീറ്റിംഗ്

29% ശമ്പളവര്‍ദ്ധന ലഭിക്കണമെന്ന വിഷയത്തില്‍ യാതൊരു അനക്കവുമില്ലെന്നതാണ് ബിഎംഎയെ ചൊടിപ്പിച്ചത്

സമരം നടത്തുന്ന റസിഡന്റ് ഡോക്ടര്‍മാരുമായി ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് കരുതി ഹെല്‍ത്ത് സെക്രട്ടറി ആഹ്ലാദിക്കുകയും, കരാര്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തള്ളിക്കളഞ്ഞ് തിരിച്ചടി സമ്മാനിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ പണിമുടക്ക് നിര്‍ത്തിവെയ്ക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനിച്ച ശേഷമായിരുന്നു പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. 

ശമ്പളവര്‍ദ്ധന വിഷയത്തിന് പുറമെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനത്തില്‍ ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റി കോ-ചെയറുമാരുമായി വാക്കാല്‍ ധാരണയില്‍ എത്തിയെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വിശ്വസിച്ചത്. 

ചൊവ്വാഴ്ച നടന്ന നേരിട്ടുള്ള ചര്‍ച്ചകളില്‍ ഈ തീരുമാനം സമരം നിര്‍ത്തിവെയ്ക്കാന്‍ സഹായിക്കുമെന്ന നിലയിലാണ് റോസ് ന്യൂവോഡ്ടും, മെലിസ്സാ റയാനും പിരിഞ്ഞതെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. രാത്രി ഷിഫ്റ്റില്‍ ചൂടുള്ള ഭക്ഷണം ലഭിക്കുക, എക്‌സാം ഫീസില്‍ ഒരു ഭാഗം നല്‍കുക, സ്റ്റെതസ്‌കോപ് പോലുള്ള ഉപകരണങ്ങള്‍ക്ക് സഹായം, മെസ് റൂം ലഭിക്കുക, പോസ്റ്റ്ഗ്രാജുവേറ്റ് പരിശീലനത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുക എന്നിവയാണ് ഓഫറിലുണ്ടായിരുന്നത്. 

എന്നാല്‍ ഈ കരാറുമായി ബിഎംഎ കോ-ചെയറുമാര്‍ ഫുള്‍ കമ്മിറ്റി മുന്‍പാകെ എത്തിയപ്പോള്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മറുപടി ലഭിക്കുകയായിരുന്നു. അടുത്ത ഏതാനും വര്‍ഷത്തില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 29% ശമ്പളവര്‍ദ്ധന ലഭിക്കണമെന്ന വിഷയത്തില്‍ യാതൊരു അനക്കവുമില്ലെന്നതാണ് ബിഎംഎയെ ചൊടിപ്പിച്ചത്. ശമ്പളത്തെ കുറിച്ചല്ലാതെ മറ്റ് കാര്യങ്ങളെ കുറിച്ച് ചര്‍ച്ച വേണ്ടെന്നാണ് കമ്മിറ്റി അറിയിച്ചത്. ഈ പിന്‍മാറ്റം ഹെല്‍ത്ത് സെക്രട്ടറിയെ രോഷാകുലനാക്കിയെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. ബുധനാഴ്ച വരെയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.