CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 15 Seconds Ago
Breaking Now

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ ജനസംഖ്യ വര്‍ദ്ധന അനുഭവിച്ച് ഇംഗ്ലണ്ടും, വെയില്‍സും; ഊര്‍ജ്ജമേകുന്നത് ഇമിഗ്രേഷന്‍; ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെ കുടിയേറ്റത്തിനെതിരെ പൊട്ടിത്തെറിച്ച് നിഗല്‍ ഫരാഗ്

നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവിലെ 98 ശതമാനത്തിനും കാരണമെന്നാണ് കണ്ടെത്തല്‍

കുടിയേറ്റ വിരുദ്ധത വര്‍ദ്ധിച്ചിരിക്കുന്ന സമയത്ത് എരിതീയില്‍ എണ്ണപോലെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനസംഖ്യയില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക് പുറത്ത്. കുടിയേറ്റം തന്നെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനയ്ക്ക് കാരണമായതെന്നാണ് പറയുന്നത്. 

2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 700,000 പേരുടെ വര്‍ദ്ധനവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. 1949-ല്‍ വാര്‍ഷിക വര്‍ദ്ധന രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ വലിയ വര്‍ദ്ധനവാണിത്. 2023 മധ്യത്തോടെ 12 മാസത്തിനിടെ 821,210 പേരുടെ ജനസംഖ്യാ വര്‍ദ്ധനവാണ് റെക്കോര്‍ഡ്. കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് റെക്കോര്‍ഡ് തോതില്‍ പ്രവേശിച്ച ഘട്ടം കൂടിയായിരുന്നു ഇത്. 

രാജ്യത്ത് പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള കണക്കിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷനാണ് ജനസംഖ്യാ വര്‍ദ്ധനവിലെ 98 ശതമാനത്തിനും കാരണമെന്നാണ് കണ്ടെത്തല്‍. 2024 മധ്യത്തോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും 61.8 മില്ല്യണ്‍ ജനങ്ങളുണ്ട്. 2023 മധ്യത്തില്‍ 61.1 മില്ല്യണ്‍ ജനങ്ങളാണ് ഉണ്ടായിരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. 

2024 ജൂണ്‍ മാസം വരെ ഇംഗ്ലണ്ടിലേക്കും, വെയില്‍സിലേക്കുമായി 1,142,303 പേര്‍ കുടിയേറ്റക്കാരായി എത്തിയെന്നാണ് കണക്ക്. 452,156 പേര്‍ എമിഗ്രേറ്റ് ചെയ്‌തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റം മൂലം ജനസംഖ്യയിലുണ്ടാകുന്ന സ്‌ഫോടനാത്മകമായ വര്‍ദ്ധന ശാശ്വതമല്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഹൗസിംഗ്, പബ്ലിക് സര്‍വ്വീസുകളെ സമ്മര്‍ദത്തിലാക്കുന്നതാണ് ഈ അവസ്ഥ. 

കണക്കുകള്‍ ആയുധമാക്കി റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി. 'രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം നേരിടുന്ന തകര്‍ച്ചയുടെ കണക്ക് കൂടിയാണിത്. ഇത് പൊതുസേവനങ്ങളെ സമ്മര്‍ദത്തിലാക്കുകയും, സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു', ഫരാഗ് ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.