CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 37 Seconds Ago
Breaking Now

ഭൂമി നേരിട്ട ആറാമത്തെ ശക്തമായ ഭൂമികുലുക്കം പസഫിക് സമുദ്രത്തില്‍; റഷ്യന്‍ തീരത്ത് സുനാമി തിരകള്‍ വീശിയടിക്കുന്നു; ജപ്പാന്‍, യുഎസ് തീരങ്ങളില്‍ അലേര്‍ട്ട്; ഹവായില്‍ അടിയന്തരമായി ജനങ്ങളെ ഒഴിപ്പിക്കുന്നു; ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കയില്‍

14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇതെന്നും കരുതുന്നു

പസഫിക് സമുദ്രത്തിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റഷ്യന്‍ തീരത്തേക്ക് ആഞ്ഞടിച്ച സുനാമി തിരകള്‍ കെട്ടിടങ്ങള്‍ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ സുനാമി അലേര്‍ട്ട് പുറപ്പെടുവിച്ചു. 

8.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് റഷ്യന്‍ തീരത്തേക്ക് സുനാമി എത്തിക്കുന്നത്. ഹവായി ദ്വീപില്‍ അപായ സൈറണ്‍ മുഴങ്ങിയതോടെ ഇവിടെ നിന്നും തീരദേശവാസികളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. യുഎസിലെ വെസ്റ്റ് തീരമേഖലയില്‍ ഉടനീളം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ജപ്പാനിലും മുന്നറിയിപ്പ് നിലവില്‍ വന്നു. 

ഇവിടുത്തെ ഫുകുഷിമ ആണവ പ്ലാന്റില്‍ നിന്നും ജോലിക്കാരെ ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ പ്രാദേശിക സമയം രാവിലെ 3 മണിയോടെ തിരകള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ജനതയോടെ സുരക്ഷിതരായി ഇരിക്കാന്‍ പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയ പേജില്‍ നിര്‍ദ്ദേശിച്ചു. 

ഹവായില്‍ പ്രദേശവാസികള്‍ വെള്ളവം, അവശ്യ സാധനങ്ങളും വാങ്ങാനായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിറയുകയാണ്. സ്റ്റേറ്റില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സൈന്യവും, നേവിയും ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരുന്നുണ്ട്. 

റഷ്യയിലെ കാംചട്‌സ്‌കയില്‍ നിന്നും 84 മൈല്‍ അകലെയാണ് ഭൂമി നേരിട്ട ആറാമത്തെ ശക്തമായ ഭൂകമ്പം നേരിട്ടത്. 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇതെന്നും കരുതുന്നു. ഇതിന് മുന്‍ ജപ്പാനില്‍ 9.1 അതിഭൂകമ്പം നടന്നപ്പോള്‍ 19,747 പേരാണ് മരണപ്പെടുകയും, കാണാതാകുകയും ചെയ്തത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.