CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 41 Seconds Ago
Breaking Now

മുന്‍ ഭാര്യയെ കൊന്ന് സ്യൂട്ട്‌കെയ്‌സില്‍ അടച്ച് തെരുവില്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ വംശജന്‍; മൃതദേഹം കണ്ടെത്തിയത് മാലിന്യങ്ങള്‍ക്ക് സമീപം; സംഭവം കുടുംബവീടിന്റെ വില്‍പ്പന നടക്കാനിരുന്ന ദിവസം; മക്കള്‍ പിതാവിന് എതിരെ

മുന്‍ഭാര്യ പുതിയ പുരുഷനെ കണ്ടെത്തുമെന്ന ആശങ്കയും മുന്‍ഭര്‍ത്താവിന് ഉണ്ടായിരുന്നതായാണ് ആരോപണം.

ഭര്‍ത്താവുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ നിമിഷം കിരണ്‍ ദൗദിയ ആ ബന്ധം അവസാനിപ്പിച്ചു. രണ്ട് മക്കള്‍ക്കും ഒപ്പം അകന്നുകഴിയുന്ന ഭര്‍ത്താവും താമസിച്ചപ്പോള്‍ അത് സ്വന്തം ജീവന്‍ നഷ്ടമാകാന്‍ വഴിയൊരുക്കുമെന്ന് ആ 46-കാരി സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. പക്ഷെ മുന്‍ഭര്‍ത്താവ് അശ്വിന്‍ ദൗദിയ ഭാര്യയുടെ സ്‌കാര്‍ഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ അടച്ച് വഴിയരികില്‍ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരി 17-ന് നടന്ന സംഭവങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജനായ മുന്‍ ഭര്‍ത്താവ് വിചാരണ നേരിടുകയാണ്. 

1988-ല്‍ ഇന്ത്യയില്‍ വെച്ചായിരുന്നു കിരണിന്റെയും, അശ്വിന്റെയും വിവാഹം. പക്ഷെ 2014-ല്‍ വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ രണ്ട് വീടുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. 17, 25 വയസ്സ് പ്രായമുള്ള രണ്ട് ആണ്‍മക്കളും അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം കിരണും, അശ്വിനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും മുന്‍ ഭര്‍ത്താവ് സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. 

എന്നാല്‍ കിരണിനെ താന്‍ കൊന്നിട്ടില്ലെന്നാണ് അശ്വിന്‍ വാദിക്കുന്നത്. നേരത്തെ പോലീസിനോടും ഇയാള്‍ ഈ അവകാശവാദം ഉന്നയിച്ചിരുന്നു. ഗുജറാത്തി പരിഭാഷകന്റെ സഹായത്തോടെയാണ് മുന്‍ ഭര്‍ത്താവ് കോടതിയില്‍ സംസാരിച്ചത്. കിരണിനെ കാണാതായ ദിവസം നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ഒരു സ്യൂട്ട് കെയ്‌സില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ ഭാര്യയെ കൊന്നത് അശ്വിന്‍ തന്നെയാണെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. പ്രതിയും, കിരണും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം. മൃതദേഹം ഒരു സ്യൂട്ട്‌കെയ്‌സില്‍ കുത്തിനിറച്ച മെഷീന്‍ ഓപ്പറേറ്റര്‍ മകനെ കാണിക്കാതെ സംഗതി പുറത്തെത്തിച്ചു. 

പിന്നീട് അശ്വിന്‍ സ്ഥലം മുഴുവന്‍ വൃത്തിയാക്കി. ഭാര്യയുടെ ഓരോ വസ്തുക്കള്‍ വീതം വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു ഇയാളുടെ അടുത്ത നടപടി. മുന്‍ ഭര്‍ത്താവിനെ വീട്ടില്‍ നിന്നും മാറ്റി വീട് സഹോദരിക്ക് വില്‍ക്കാനുള്ള കിരണിന്റെ നീക്കമാണ് അശ്വിനെ ചൊടിപ്പിച്ചത്. ഇത് തന്നെ വീടില്ലാത്തവനാക്കി മാറ്റുമെന്ന രോഷത്തിലായിരുന്നു തര്‍ക്കവും, കൊലപാതകവും. മുന്‍ഭാര്യ പുതിയ പുരുഷനെ കണ്ടെത്തുമെന്ന ആശങ്കയും മുന്‍ഭര്‍ത്താവിന് ഉണ്ടായിരുന്നതായാണ് ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.