മാനസിക വൈകല്യമുള്ള സ്ത്രീയെ അയല്‍വാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. എറണാകുളം വൈപ്പിന്‍ സ്വദേശിയെയാണ് സ്ത്രീകള്‍ കൂട്ടമായി ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയത്.
ഈ ക്രൂരതകള്‍ കുറേപേര്‍ നോക്കിനില്‍ക്കേയാണ് ക്രൂരത നടത്തിയത്. മാനസിക വൈകല്യമുള്ള സ്ത്രീ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് മുനമ്പം പോലീസ് കേസെടുത്തിട്ടുള്ളത്.
മര്‍ദ്ദനമേറ്റ് നിലത്തുവീണ ഇവരുടെ കാലില്‍ ചട്ടുകം പഴുപ്പിച്ചു പൊള്ളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 14 കാരിയായ ഇവരുടെ മകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട് .