CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 46 Seconds Ago
Breaking Now

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

സംസ്ഥാനത്ത ക്ഷേമ പെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും.

373 ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, പാര്‍ടൈം സ്വീപ്പര്‍, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവരുണ്ട്.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.