CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 14 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷ ലഹരിയില്‍ ലോകം ; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്തുവിന്റെ തിരുപ്പിറവിദിനം.

ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുപിറവി ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകള്‍.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിനും ഇതോടെ തുടക്കമായി.

ഇന്ന് ക്രിസ്മസ് അവധിയായതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല

എല്ലാ യൂറോപ് മലയാളി വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍




കൂടുതല്‍വാര്‍ത്തകള്‍.