CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 21 Minutes 37 Seconds Ago
Breaking Now

മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു ; കമലിന്റെ ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

യഥാര്‍ത്ഥവിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥവിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചുവെയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരുവിധ അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ കോടതി തിരക്കഥ പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ സിനിമയ്ക്ക് പ്രദര്‍ശാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.