നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്കൊക്കെ നമ്മളോട് സ്‌നേഹം വേണമെന്ന് വാശിപിടിക്കാന്‍ സാധിക്കുമോ? അങ്ങിനെ വാശിപിടിച്ച് പിടിച്ച് വാങ്ങാന്‍ കഴിയുന്നതല്ല പ്രണയവും സ്‌നേഹവുമൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് കാര്യങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്നത്. എന്തായാലും ഇതിന്റെ പേരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ഇന്ത്യന്‍ വംശജന് സിംഗപ്പൂര്‍ കോടതി 20 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. ചൂരല്‍പ്രയോഗവും ഇതോടൊപ്പം പ്രതീക്ഷിക്കപ്പെടുന്നു.
ഡിസംബര്‍ 2013ലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന യുവതിയെ കാണാന്‍ എത്തിയ ഇന്ത്യന്‍ വംശജന്‍ കൈയില്‍ കത്തി കരുതിയിരുന്നു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചാല്‍ സ്വയം കുത്തിമരിക്കാനായിരുന്നു പദ്ധതിയെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. പക്ഷെ 34-കാരനായ ഇയാളുടെ ഉദ്ദേശം യുവതിയെ കൊല്ലുകയായിരുന്നെന്ന് കോടതി സ്ഥിരീകരിച്ചു.
ആവശ്യം നിഷേധിച്ചതോടെ യുവതിയെ ബലമായി ഇയാള്‍ അക്രമിക്കുകയായിരുന്നു. തുടര്‍ച്ചയായി കുത്തി പരുക്കേല്‍പ്പിച്ചെങ്കിലും യുവതി ജീവനോടെ രക്ഷപ്പെട്ടു. അക്രമി ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു ആശുപത്രിയിലാണ് പെണ്‍കുട്ടി നഴ്‌സിംഗ് പഠിച്ചിരുന്നത്. താന്‍ മറ്റൊരു പ്രണയത്തിലാണെന്ന് യുവതി പറഞ്ഞെങ്കില്‍ ഇന്ത്യക്കാരന്‍ ശല്യംതുടര്‍ന്നു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് പെണ്‍കുട്ടിയെ ഇയാള്‍ പിന്നില്‍ നിന്നും കുത്തിയത്. പിന്നീട് വയറ്റിലും കുത്തി. തുടര്‍ന്ന് തലയിലും, കഴുത്തിലും, ശരീരത്തും, കൈകളിലും വരഞ്ഞ് പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഓടിയെത്തിയതോടെ ഇയാള്‍ സ്ഥലംവിടാന്‍ ശ്രമിച്ചു. ഇതുവഴി വന്ന രണ്ട് കാല്‍നടക്കാരാണ് അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.