സ്‌കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായ ഫ്‌ളോറിഡയിലെ സ്മീപത്തെ സ്‌കൂളിലാണ് സംഭവം. ഡാവിയിലെ നോവ മിഡില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ് ഭീഷണി കത്തെഴുതി അധികൃതരെ ഞെട്ടിച്ചത.
11 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ നിന്നും കണ്ടെടുത്തത്. കുട്ടി കത്ത് അവിടെ ഇടുന്ന ദൃശ്യങ്ങള്‍ സ്‌കൂളിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 16,18 തീയതികളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊലപ്പെടുത്തുമെന്നുമാണ് കത്തില്‍ പറയുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തിട്ടുള്ള കത്തില്‍ 'ഒരുങ്ങി ഇരുന്നോളൂ' എന്നും കുറിച്ചിട്ടുണ്ട.
അതേസമയം കത്തെഴുതിയ പെണ്‍കുട്ടി, തന്നെ കൊണ്ട് മറ്റൊരു കൂട്ടുകാരി പ്രേരിപ്പിച്ചതാണെന്ന് പൊലീസിന് എഴുതി നല്‍കി. കുട്ടിക്ക് കുറ്റബോധമുണ്ടെന്നും ദുഖിച്ച് കരയുന്നതായും പൊലീസ് വ്യക്തമാക്കി. കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ വാതിലിന് അടിയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട കത്ത് വെച്ചില്ലെങ്കില്‍ തന്റെ സുഹൃത്തിനെ കൊണ്ട് തല്ലിക്കുമെന്നു കൂട്ടുകാരി പറഞ്ഞിരുന്നതായി വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ പെണ്‍കുട്ടിയെ ബ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലേക്ക് മാറ്റി.