12 വയസ്സുള്ള പെണ്‍കുട്ടിയെ തെരുവുനായകള്‍ കടിച്ചുകീറി ഭക്ഷണമാക്കി. സ്‌കൂളില്‍ പോയി മടങ്ങിവരവെയാണ് പെണ്‍കുട്ടിയെ നായകള്‍ കടിച്ചുകീറിയത്. ഉക്രെയിനിലെ ഖാര്‍ട്‌സിന്‍സ്‌കിലാണ് സംഭവം. വീട്ടിലേക്കുള്ള വഴിയില്‍ മൃഗങ്ങള്‍ പെണ്‍കുട്ടിയെ അക്രമിച്ച് പകുതിയോളം ഭക്ഷിക്കുകയും ചെയ്തു.
വീട്ടിലേക്ക് മടങ്ങിയെത്താന്‍ വൈകിയതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് ഇറങ്ങി. എന്നാല്‍ ഇവരെ ഞെട്ടിച്ച് കൊണ്ട് മകളുടെ ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പ്രദേശത്തെ മഞ്ഞ് ലിസ കാനറികിനയുടെ ചോര കൊണ്ട് ചുവന്ന നിലയിലായിരുന്നു.
ചെന്നായ്ക്കൂട്ടം അക്രമിച്ചതിന് തുല്യമായ അവസ്ഥയിലായിരുന്നു നായക്കൂട്ടത്തിന്റെ അക്രമണമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ തെരുവുനായകളെ പോലീസ് വെടിവെച്ച് കൊന്നു. ഇവയുടെ വയറില്‍ കുട്ടിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും.
കുട്ടിയുടെ ബാഗ് അല്‍പ്പം മാറിക്കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തി. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. 2014-ല്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം ഈ ഭാഗത്ത് ആള്‍ത്താമസം കുറഞ്ഞതോടെ വന്‍തോതില്‍ തെരുവുനായകള്‍ ഇവിടെ അധിവസിച്ച് വരുന്നു. ഇതോടെ ഇവിടെ താസമിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ് കഴിഞ്ഞുവരുന്നത്.