108 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ പുരോഹിതന് എട്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ജര്‍മ്മനിയിലാണ് സംഭവങ്ങള്‍. ഫാ. തോമസ് എന്ന് അറിയപ്പെടുന്ന 53കാരന്റെ പക്കല്‍ നിന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു. ജയിലിലേക്ക് പോകും മുന്‍പ് മാനസിക രോഗത്തിനുള്ള ചികിത്സ കൂടി പൂര്‍ത്തിയാക്കാന്‍ ഡിഗെന്‍ഡോര്‍ഫിലെ കോടതി ഇയാളോട് ആവശ്യപ്പെട്ടു. ഇത്തരമൊരു മനുഷ്യനില്‍ ചികിത്സ ഫലം ചെയ്യുമോ എന്നറിയില്ലെന്നും ചീഫ് ജസ്റ്റിസ് തോമസ് ട്രോട്വെയിന്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ ലൈംഗിക ആകര്‍ഷണം കണ്ടെത്തുന്നത് ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത രോഗമാണ്. തോമസിന്റെ മനസ്സില്‍ ഈ രോഗമുണ്ട്. ഇത് കുട്ടികളുടെ ആത്മാവിനെയാണ് തകര്‍ത്തത്, ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിനിടെ വിമര്‍ശിച്ചു.
14 വയസ്സിന് താഴെയുള്ള അഞ്ച് ആണ്‍കുട്ടികളെ തോമസ് പീഡനത്തിന് ഇരയാക്കിയത്. 1997 മുതല്‍ 2016 വരെയുള്ള കാലത്ത് സ്വദേശത്തും വിദേശത്തുമായി നടത്തിയ ഇത്തരം കുറ്റങ്ങളുടെ പേരില്‍ 108 കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്. 18 വയസ്സുള്ള കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനും ശ്രമിച്ചിരുന്നു ഫാദര്‍ തോമസ്.
ജര്‍മ്മന്‍ നഗരങ്ങളായ മെയിന്‍സ്, ഡിഗെന്‍ഡോര്‍ഫ് എന്നിവിടങ്ങള്‍ക്ക് പുറമെ പോളണ്ട് മുതല്‍ ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും ഇദ്ദേഹം തനിസ്വഭാവം പുറത്തെടുത്തു. ഇതിന് പുറമെ തട്ടിപ്പ് കേസുകളും, വ്യാജരേഖ ചമച്ച കേസുകളും ഇയാള്‍ക്കുണ്ട്.