റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന പരസ്യത്തില്‍ അടിവസ്ത്രം അണിഞ്ഞാണ് മോഡലുകള്‍ എത്തിയിരിക്കുന്നത്. പുരുഷന്‍മാരെ ലക്ഷ്യം വെച്ചാണ് അല്‍വസ്ത്രധാരിണികളായ സ്ത്രീകള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. അടുത്ത മാസമാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്രെംലിന്റെ ഭരണം ആരുടെ കൈകളിലേക്ക് പോകുമെന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ ലൈംഗികപരമായ പരസ്യങ്ങളിലൂടെ പുരുഷ വോട്ടര്‍മാരുടെ മനസ്സില്‍ കയറിക്കൂടാനാണ് ശ്രമം. പുടിന്റെ പേര് നേരില്‍ പറയുന്നില്ലെങ്കിലും ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്ന തരത്തിലാണ് പരസ്യം.
മാക്‌സിം മാഗസിനാണ് ഈ വെബ് അടിസ്ഥാനമാക്കിയുള്ള പരസ്യം ഇറക്കിയത്. പ്രത്യേക ബിസിനസ്സ് പ്രൊജക്ട് എന്ന നിലയില്‍ ഇറക്കിയ പരസ്യത്തിന് എത്ര തുകയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സംഗതി അല്‍പ്പം തറവേലയാണെന്ന് മാക്‌സിം എഡിറ്റര്‍ സമ്മതിക്കുന്നു.
ആദ്യമായി വോട്ട് ചെയ്യുന്നവരുടെ വോട്ട് പെട്ടിയില്‍ വീഴ്ത്തുകയാണ് പുടിന്റെ ലക്ഷ്യം. ആദ്യ ബാലറ്റില്‍ 50 ശതമാനം വോട്ട് വേണം കടന്നുകൂടാന്‍. പോളിംഗ് സ്‌റ്റേഷനില്‍ ഇരുന്ന് അടിവസ്ത്രം അണിഞ്ഞ മോഡലുകള്‍ വോട്ടര്‍മാരെ ക്ഷണിക്കുന്നതാണ് പുതിയ സോഷ്യല്‍ മീഡിയ പരസ്യം.
പ്രായപൂര്‍ത്തിയായവരുടെ ലോകത്തേക്ക് സ്വാഗതം എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്. പുടിനെ വീണ്ടും തെരഞ്ഞെടുത്തില്ലെങ്കില്‍ പുതിയ പ്രസിഡന്റിന് കീഴില്‍ കുടുംബങ്ങള്‍ക്ക് സ്വവര്‍ഗ്ഗ പ്രേമികളെ സ്വീകരിക്കേണ്ടി വരുമെന്ന തരത്തിലാണ് നേരത്തെ പരസ്യം ഇറക്കിയത്. ഈ പരസ്യമൊക്കെ കണ്ട് ആളുകള്‍ പുടിന് തന്നെ വോട്ട് ചെയ്യുമോയെന്ന് അടുത്ത മാസം അറിയാം.