CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 59 Seconds Ago
Breaking Now

വിമാനയാത്രക്കിടെ സഹയാത്രികന്‍ കയറിപ്പിടിച്ചെന്ന പരാതിയുമായി വിമാന കമ്പനിയെ കോടതികയറ്റി യാത്രക്കാരി

വിമാനകമ്പനികളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും.

അന്താരാഷ്ട്ര വിമാനയാത്രക്കിടെ സഹയാത്രികന്‍ കയറിപ്പിടിച്ചെന്ന പരാതിയുമായി വിമാന കമ്പനിയെ കോടതികയറ്റി യാത്രക്കാരി. ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനകമ്പനി ജീവനക്കാരുടെ പ്രതികരണമാണ് യാത്രക്കാരിയെ ചൊടിപ്പിച്ചത്. സിയാറ്റിലില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രക്കിടെയാണ് പിന്നിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ ആലിസണ്‍ ഡ്വാള്‍ഡെയ്‌സിന്റെ സ്വകാര്യ ഭാഗത്ത് കയറിപ്പിടിച്ചത്.

ഇതോടെ യാത്രക്കാരി ബഹളം വെച്ചു. പക്ഷെ ഇതൊന്നും അക്രമി പരിഗണിച്ചില്ല. വിമാന ജീവനക്കാരുടെ പ്രതികരണം ഇതിലും ദയനീയമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്നും അതൊക്കെ മറന്ന് കളയാനുമായിരുന്നു ഒരു ജീവനക്കാരന്റെ ഉപദേശം. ഇതിന് ശേഷം ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആലിസണ് മറ്റൊരു സീറ്റ് നല്‍കി. ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് പഴയസീറ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിരാകരിച്ചു.

വിമാനത്താവളത്തില്‍ എത്തിയ ശേഷം സംഭവം പോലീസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി തയ്യാറായില്ല. ഇതോടെയാണ് ആലിസണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ഗുരുതരമായാണ് കമ്പനി വിലയിരുത്തുന്നതെന്ന് വിമാനകമ്പനി അവകാശപ്പെടുന്നു.

തനിക്ക് നേരിട്ട അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് ഒരു പ്രചരണം ആരംഭിച്ചതോടെ നിരവധി പേര്‍ സമാനമായ അനുഭവങ്ങളുമായി രംഗത്തുവന്നു. അന്താരാഷ്ട്ര യാത്രകളില്‍ അപരിചിതരുടെ അടുത്തിരുന്ന് ഉറങ്ങേണ്ടി വരുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നത്. 150,000 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന നിയമപ്രകാരമാണ് കേസ്.

വിമാനകമ്പനികളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക ഇത്തരമൊരു നിയമം പാസാക്കിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.