വഴക്കിനിടെ മകന്‍ മാതാപിതാക്കളെ വെടിവെച്ച് കൊന്നു. അമേരിക്കയിലെ സെന്‍ഡ്രല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഡോര്‍മെറ്ററിയില്‍ വെച്ചായിരുന്നു കൊലപാതകമെന്ന് സ്‌കൂള്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട 19 വയസ്സുള്ള ജെയിംസ് എറിക് ഡേവിസ് ജൂനിയറിനെ 200 കിലോമീറ്റര്‍ അകലെ നിന്നാണ് പിടികൂടിയത്.
യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍സ് ഹാളിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.സംഭവത്തെത്തുടര്‍ന്ന് ക്യാംപസ് അടച്ചിട്ടു. 2000 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ട്. പ്രതി ക്യാംപസില്‍ തന്നെ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു ഇത്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സേവങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തുമ്പോഴേക്കും മകന്‍ സ്ഥലംവിട്ടിരുന്നു.
ജെയിംസ് ഡേവിസ് സീനിയര്‍, ദിവാ ഡേവിസ് എന്നിവരാണ് മരിച്ചതെന്ന് യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു. ഫ്‌ളോറിഡ ഹൈസ്‌കൂളില്‍ 19കാരന്‍ 17 വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വെടിവെച്ച് കൊന്ന സംഭവത്തിന് ശേഷമാണ് ക്യാംപസില്‍ വീണ്ടും അതിക്രമം അരങ്ങേറുന്നത്.