തങ്ങള്‍ക്ക് നേരെയുളള ഏത് ആക്രമണത്തേയും നേരിടാന്‍ പൂര്‍ണസജ്ജമെന്ന് റഷ്യയെ വെല്ലുവിളിച്ച് അമേരിക്ക. ലോകത്തെവിടേയുമെത്തുന്ന മിസൈല്‍ വികസിപ്പിച്ചെടുത്തെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പെന്റഗണ്‍ വക്താവ് ഡാനാ വൈറ്റ് പ്രതികരണവുമായി രംഗത്തുവന്നത്. റഷ്യയുടെ പ്രസ്താവനയില്‍ അമേരിക്കയ്ക്ക ഭയമില്ലെന്നും. രാജ്യത്തെ ജനതയ്ക്ക് പൂര്‍ണരീതിയില്‍ ആശ്വസിക്കാമെന്നുമായിരുന്നു പ്രതികരണം. ഏത് തരം ആക്രമണത്തെ നേരിടാനും അമേരിക്ക സജ്ജമാണെന്നും ഡാറ്റാ വൈറ്റ് പറഞ്ഞു.
തങ്ങള്‍ക്ക് നേരെ വരുന്ന ഏത് മിസൈലിനെ നേരിടാനും തയ്യാറാണ്. രാജ്യത്തെ സൈനികശേഷിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അമേരിക്ക പ്രതികരിച്ചു. ലോകത്ത് എവിടെവേണമെങ്കിലും ലക്ഷ്യംവെച്ച് പതിപ്പിക്കാവുന്ന ശതാബ്ദി മിസൈല്‍ തങ്ങളുടെ പക്കലുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാടമിന്‍ പുതിന്‍ കഴിഞ്ഞദിവസം പ്രത്സാവന ഇറക്കിയിരുന്നു. യൂറോപ്പിലും ഏഷ്യയിലുമുള്ള അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ക്രൂസ് മിസൈലിനെ തടയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് ഡാനാവൈറ്റ് പ്രതികരണം രേഖപ്പെടുത്തിയത്.